തൃപ്പൂണിത്തുറ: വ്യാജവിലാസത്തിൽ മുക്കുപണ്ടം പണയം െവച്ച് തട്ടിപ്പ് നടത്തിയ ആൾ പൊലീസ് പിടിയിൽ. കൂട്ടുപ്രതി ഒളിവിൽ. തൊടുപുഴ ഉടുമ്പന്നൂർ പാറേക്കവലയിൽ എറമ്പത്ത് വീട്ടിൽ ഷഫീഖ് കാസിമിനെയാണ് (29) തൃപ്പൂണിത്തുറ ഹിൽപാലസ് എസ്.ഐ കെ.ആർ. ബിജുവും സംഘവും അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്ത് പ്രവർത്തിക്കുന്ന കുന്നുംപുറം ഫൈനാൻസ് എന്ന സ്ഥാപനത്തിൽ 50 ഗ്രാം മുക്കുപണ്ടം വ്യാജവിലാസത്തിൽ പണയം െവച്ച് 1,10,000 രൂപയാണ് ഷഫീഖും സുഹൃത്തുമായ ബോബിയും ചേർന്ന് തട്ടിയത്. േമയ് 11ന് തിരുവാങ്കുളത്തെ വാഹന ബ്രോക്കർമാർ എന്ന വ്യാജേനയാണ് സ്ഥാപന ഉടമയെ പ്രതികൾ സമീപിച്ചത്. അന്ന് ഒറിജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം െവച്ച് 40,000 രൂപ വാങ്ങി. 20ന് വീണ്ടും പ്രതികൾ സ്ഥാപനത്തിലെത്തി ധരിച്ചിരുന്ന 916 മുദ്ര പതിച്ച വ്യാജ ആഭരണങ്ങൾ പണയം വെച്ച് 70,000 രൂപ കൈവശപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ വീണ്ടും സമാനരീതിയിൽ ആഭരണം പണയം വെക്കാൻ എത്തിയപ്പോൾ സംശയം തോന്നിയ സ്ഥാപന ഉടമ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ കൂട്ടുപ്രതി ബോബി കടന്നുകളഞ്ഞു. ഷെഫീഖിനെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിൽ ഇരുവരും വ്യാജവിലാസത്തിലാണ് മുക്കുപണ്ടങ്ങൾ പണയം െവച്ചിട്ടുള്ളതെന്നും കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ സമാന തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും വ്യക്തമായതായി പൊലീസ് പറഞ്ഞു. ഷെഫീഖിനെ കോടതിയിൽ ഹാജരാക്കി. രണ്ടാംപ്രതി ബോബിക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി എസ്.ഐ അറിയിച്ചു. സീനിയർ സി.പി.ഒമാരായ സന്തോഷ്‌കുമാർ, സജീഷ്, സജീവ്, സി.പി.ഒമാരായ ശ്യാം ആർ. മേനോൻ, അനിൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.