കൊച്ചി: വിമാനത്താവള ജീവനക്കാരൻെറ സഹായത്തോടെ അഞ്ച് കിലോയിലേറെ സ്വർണം കടത്തിയ കേസിൽ രണ്ട് പ്രതികൾ ജാമ്യാപേ ക്ഷ നൽകി. കഴിഞ്ഞ ഏപ്രിൽ 10ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 166 ഗ്രാം വീതം തൂക്കമുള്ള 50 സ്വർണബിസ്കറ്റുകൾ കടത്തിയ കേസിലാണ് കാസർകോട് അടുക്കത്തുവയൽ ബൈത്തുൽ ബദറിൽ ഇബ്രാഹിം മൻസൂർ (33), വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് ഏജൻസിയിലെ കസ്റ്റമർ സർവിസ് ഏജൻറ് ആലപ്പുഴ പി.എച്ച് വാർഡിൽ മുഹമ്മദ് ഷിനാസ് (32) എന്നിവരാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. മുഹമ്മദ് ഷിനാസിൻെറ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിച്ച കോടതി തുടർ നടപടികൾക്ക് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇബ്രാഹിം മൻസൂറിൻെറ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തൃക്കാക്കര സ്വദേശി കണ്ണനെ ജാമ്യത്തിൽ വിട്ടിരുന്നു. കണ്ണനും ഇബ്രാഹിം മൻസൂറും അബൂദബിയിൽനിന്ന് വരുന്നതിനിടെയാണ് സ്വർണവുമായി പിടിയിലാകുന്നത്. ഇവർ കൊണ്ടുവരുന്ന സ്വർണം പുറത്തെത്തിക്കാൻ ഷിനാസിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. മറ്റ് നാലുപേരെയും കേസിൽ പ്രതിചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.