ശുഭാനന്ദ ഗുരു മനുഷ്യമനസ്സുക​െള പരിവര്‍ത്തനം ചെയ്യാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച മഹാത്മാവ്​ -മന്ത്രി സി. രവീന്ദ്രനാഥ്

ചെങ്ങന്നൂർ: സാമൂഹിക അസമത്വങ്ങളും പാര്‍ശ്വവത്കരണവും ഉച്ചനീചത്വങ്ങളും മനുഷ്യമനസ്സില്‍നിന്ന് മാറ്റിയെടുക്കാ ന്‍ അഹോരാത്രം പ്രവര്‍ത്തിച്ച മഹാനായിരുന്നു ശുഭാനന്ദ ഗുരുവെന്ന് മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ്. 137ാമത് പൂരം ജന്മനക്ഷത്ര മഹാമഹം ചെന്നിത്തല ചെറുകോൽ ശുഭാനന്ദാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൃഗീയവാസനകള്‍ മനസ്സില്‍നിന്ന് മാറ്റപ്പെടുമ്പോള്‍ മാത്രമേ സാമൂഹിക നവോത്ഥാനം സുസാധ്യമാകൂ. അപ്രകാരം പ്രവര്‍ത്തിച്ച പുണ്യാത്മാക്കളുടെ വേറിട്ട ചിന്തകളാണ് കേരള നവോത്ഥാനത്തിന് കാരണമായി ഭവിച്ചെതന്നും മന്ത്രി പറഞ്ഞു. ആശ്രമം ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. ദേവാനന്ദ ഗുരു പ്രഭാഷണവും കുമ്മനം രാജശേഖരന്‍ മുഖ്യപ്രഭാഷണവും നിർവഹിച്ചു. സജി ചെറിയാന്‍ എം.എല്‍.എ, പഞ്ചായത്ത് പ്രസിഡൻറ് ഇ.എന്‍. നാരായണന്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി ധര്‍മതീർഥര്‍, പി.കെ. വിജയപ്രസാദ് എന്നിവര്‍ സംസാരിച്ചു. ജന്മനക്ഷത്ര ഘോഷയാത്ര ആശ്രമത്തില്‍നിന്ന് ആരംഭിച്ച് പുതിയകാവ്, മാവേലിക്കര മിച്ചല്‍ ജങ്ഷൻ, മണ്ഡപത്തിന്‍കടവ് വഴി തിരികെ ആശ്രമത്തിലെത്തി. തുടര്‍ന്ന് സമൂഹസദ്യ, ഗുരുപൂജ, ശ്രീശുഭാനന്ദ ഭക്തിഗാനസുധ, മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതക്കച്ചേരി എന്നിവ നടന്നു. കേരഗ്രാമം പദ്ധതി രണ്ടാം വർഷവവും തുടരാൻ അനുമതി ചെങ്ങന്നൂർ: ചെറിയനാട് കൃഷിഭവൻ പരിധിയിൽ നടപ്പാക്കിയ കേരഗ്രാമം പദ്ധതി രണ്ടാം വർഷവും തുടരാനുള്ള ഭരണാനുമതി കൃഷി വകുപ്പിന് സർക്കാറിൽനിന്ന് ലഭിച്ചു. അതിൻെറ അടിസ്ഥാനത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം െതങ്ങുകൃഷി ആനുകൂല്യങ്ങൾ ലഭിച്ച കർഷകർക്ക് ഈ വർഷവും സഹായധനം ലഭിക്കും. സമഗ്ര തെങ്ങ് പരിപാലനം ലക്ഷ്യമാക്കിയുള്ള പദ്ധതിയാണ് കേരഗ്രാമം. സജി ചെറിയാൻ എം.എൽ.എയുെട നിർദേശത്തിൻെറ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ചെറിയനാട് കൃഷിഭവന് മാത്രമായായിരുന്നു പദ്ധതി. 44 ലക്ഷം രൂപ 1800 കേരകർഷകർക്ക് ലഭ്യമാക്കിയാണ് പദ്ധതി ചെറിയനാട് കൃഷിഭവൻ നടപ്പാക്കിയത്. തെങ്ങിന് തടമെടുക്കൽ, കുമ്മായം ഇടൽ, ജൈവവളം-രാസവളം പ്രയോഗിക്കൽ, തെങ്ങിൻ മണ്ട വൃത്തിയാക്കൽ പ്രവൃത്തികൾക്ക് കൃഷിയിട പരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുന്നത്. അതത് വാർഡുതല കേരസമിതി, കൃഷി ഉദ്യോഗസ്ഥർ എന്നിവരാണ് കൃഷിയിട പരിശോധന നടത്തുക. തുടർന്നും ഇതേ രീതിയിൽ പ്രവർത്തനം നടത്തും. കാലവർഷ ആരംഭത്തോടെ തെങ്ങുകളുടെ തടം തുറന്ന് കായ്ഫലമുള്ള തെങ്ങുകൾക്ക് രണ്ട് കി.ഗ്രാം വീതം ഡോളോമൈറ്റ്/കുമ്മായം ഇടാൻ കർഷകർ ശ്രദ്ധിക്കണം. മണ്ണിൻെറ പുളിപ്പ് കുറച്ചതിനുശേഷമാണ് വളപ്രയോഗം നടത്തേണ്ടത്. മഴക്കാലത്ത് 50 കി.ഗ്രാം ജൈവവളം (ഉണങ്ങിപ്പൊടിഞ്ഞ ചാണകം, കോഴിവളം, പച്ചില വളം, വേപ്പിൻ പിണ്ണാക്ക്) ഇടണം. പിന്നീട് മണ്ണുപരിശോധനയുടെ അടിസ്ഥാനത്തിൽ രാസവളങ്ങളും ഇടണം. ഓരോ പ്രവർത്തനങ്ങളുടെയും രസീതുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷിഭവനിലോ വാർഡുതല കേര സമിതികളിലോ വാർഡ് മെംബർമാരുമായോ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.