പെൻഷൻ പ്രായം 58 ആക്കണം - ഇലക്​ട്രിസിറ്റി വർക്കേഴ്​സ്​ ഫെഡറേഷൻ

കൊച്ചി: വൈദ്യുതി ബോർഡ് ജീവനക്കാരുടെ പെൻഷൻ പ്രായം 58 ആയി ഉയർത്തണമെന്ന് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷ ൻ (എ.ഐ.ടി.യു.സി) ജില്ല സമ്മേളനം ആവശ്യപ്പെട്ടു. 1946ലെ ഇൻഡസ്ട്രിയൽ എംപ്ലോയ്മൻെറ് സ്റ്റാൻഡിങ് ഓർഡേഴ്സ് ആക്ടും റൂൾസും പ്രകാരം എല്ലാ വ്യവസായ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം 58 ആക്കി നിജപ്പെടുത്തിയിരിക്കുന്നു. എന്നാൽ, വൈദ്യുതി ബോർഡ് കമ്പനിയാക്കിയിട്ടും പെൻഷൻ പ്രായം വർധിപ്പിച്ചിട്ടില്ല. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലെ വൈദ്യുത സ്ഥാപനങ്ങളിൽ ഒരിടത്തും ഇത്രയും കുറഞ്ഞ പെൻഷൻ പ്രായം നിലവിലില്ല. 58, 60, 62 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാന വൈദ്യുത ബോർഡുകളിലെ പെൻഷൻ പ്രായമെന്ന് യോഗം ചൂണ്ടിക്കാട്ടി. എം. സുകുമാരപിള്ള സ്മാരകമന്ദിരത്തിൽ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡൻറ് എ.എൻ. രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ.കെ. ഗിരീഷ് അധ്യക്ഷതവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി കെ.എൻ. ഗോപി, വർക്കേഴ്സ് കോഓഡിനേഷൻ കൗൺസിൽ സംസ്ഥാന പ്രസിഡൻറ് എം.എം. ജോർജ്, എസ്. ബാബുക്കുട്ടി, ബാബു പോൾ, ജേക്കബ് ലാസർ എന്നിവർ സംസാരിച്ചു. എ.എം. വിനോദ് സ്വാഗതം പറഞ്ഞു. ജില്ല സെക്രട്ടറി കെ.സി. മണി റിേപ്പാർട്ടും ട്രഷറർ എൻ.പി. സജീവ് വരവുചെലവ് കണക്കും അവതരിപ്പിച്ചു. പി.എം. ലാലി, റോയ് പോൾ, സിമെൻസൺ പാട്രിക് ബിവേര എന്നിവർ സംസാരിച്ചു. വിരമിച്ച എൻ.പി. സജീവ്, വി.കെ. ഭാസി, പി.എം. ബാബു എന്നിവർക്ക് യാത്രയയപ്പ് നൽകി. ഭാരവാഹികൾ: കെ.കെ. ഗിരീഷ് (പ്രസി.), കെ.സി. മണി (സെക്ര.), പി.എം. ലാലി (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.