ആലപ്പുഴ: ഇരു വിരലുകളാൽ കീ ബോർഡിൽ മാന്ത്രിക ഗീതം പൊഴിച്ച് 17 കാരൻ വിദ്യാർഥി സംഗീത വേദികളിൽ തരംഗമാവുന്നു. ഹരിപ് പാട് നങ്ങ്യാർകുളങ്ങര എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയായ ഹർഷിത് കൃഷ്ണക്ക് തിരക്കൊഴിഞ്ഞ നേരമില്ലെന്നു പറയാം. ടെലിവിഷൻ ചാനലിലൂടെ ഹർഷിദിൻെറ പ്രകടനം കണ്ടവരെല്ലാം എവിടെ പരിപാടിയുണ്ടെന്ന് അറിഞ്ഞാലും ഓടിയെത്തും. വിവിധ ഭാഷകളിലെ ആയിരത്തിലേറെ പാട്ടുകൾ അവൻെറ രണ്ടു വിരലുകളിൽനിന്നാണ് ആസ്വാദകരുടെ കാതുകളിൽ തേൻമഴ ചൊരിയുന്നത്. മികച്ച കീ ബോർഡ് കലാകാരന്മാർ പോലും ഇരുകൈകളിലെയും എല്ലാ വിരലുകളും ഉപയോഗിക്കുേമ്പാൾ ഹർഷിത് അനായാസേന വലത് കൈയിലെ ചൂണ്ടുവിരലും നടുവിരലും മാത്രം ഉപയോഗിച്ചാണ് നാദവിസ്മയം തീർക്കുന്നത്. ഒാട്ടിസ്റ്റായ ഹർഷിദിലെ സംഗീതഞ്ജനെ മാതാപിതാക്കളായ നങ്ങ്യാർകുളങ്ങര അകംകുടി ദേവീകൃപയിലെ സുരേഷും നീതയും അവിചാരിതമായാണ് തിരിച്ചറിഞ്ഞത്. ഉത്സവപ്പറമ്പിൽനിന്ന് വാങ്ങിയ വിലകുറഞ്ഞ കീ ബോർഡിൽ ഹർഷിദ് ഉയർത്തിയ ശബ്ദങ്ങൾ അവരെ അദ്ഭുതപ്പെടുത്തി. കൂടുതൽ പഠിപ്പിക്കാനായി അധ്യാപകനെ കൊണ്ടുവന്നപ്പോൾ സപ്തസ്വരങ്ങൾ ആരോഹണാവരോഹണങ്ങളിൽ വായിച്ച് കുഞ്ഞ് വീണ്ടും ഞെട്ടിച്ചു. ചെറുപ്പത്തിൽ അസഹനീയമായിരുന്ന ബസുകളിലെ ഹോൺ ഹർഷിദിന് ഇന്നൊരു പ്രശ്നമേയല്ല. ഉത്സവങ്ങളിലും വിവിധ സമ്മേളനങ്ങളിലും ഹർഷിദ് കീ ബോർഡിൽ വായിക്കുന്ന പാട്ടുകൾ ആരാധകരെ ആവേശക്കൊടുമുടി കയറ്റും. ശ്രോതാക്കൾ ആവശ്യപ്പെടുന്ന പാട്ടുകൾ വായിക്കാൻ ഹർഷിദിനും ആവേശമാണ്. വിദേശ കീബോർഡും കരോെക്ക ഗാനങ്ങൾ ശേഖരിക്കാനായുള്ള വിലകൂടിയ ആൻഡ്രോയിഡ് ഫോണും ഹർഷിദ് സ്വന്തമായി സമ്പാദിച്ചതാണെന്ന് പറയുേമ്പാൾ ബിസിനസുകാരനായ സുരേഷിനും നങ്ങ്യാർകുളങ്ങര ബഥനി സെൻട്രൽ സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപികയായ നീതക്കും അഭിമാനം. ഒരിക്കൽ വായനദിന വേദിയിൽ മുഖ്യാതിഥിയായി എത്തിയ ചലച്ചിത്ര ഗാനരചയിതാവ് ദേവദാസ് ചിങ്ങോലിയെ അദ്ദേഹത്തിൻെറ ഹിറ്റ് ഗാനമായ 'കന്നിപ്പൂമാനം കണ്ണും നട്ടു ഞാൻ നോക്കിയിരിക്കെ എൻെറ മനസ്സിൽ തൈമണിത്തെന്നലായ് പുൽകാൻ നീ വന്നു' പാടി ഹർഷിത് ഞെട്ടിച്ചു. എ.ആർ. റഹ്മാൻെറ കടുത്ത ആരാധകനായ ഹർഷിതിൻെറ ഏറ്റവും വലിയ ആഗ്രഹം അദ്ദേഹത്തെ നേരിൽ കാണുകയെന്നതാണ്. അതിനായി തമിഴ് പഠിക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കൻ. വി.ആർ.രാജമോഹൻ BT5 (വാർത്ത APG Raj1 ഫയലിൽ) -ഹർഷിദ് സുരേഷ് പാട്ടുകൾ വായിക്കുന്നു. സമീപം മാതാപിതാക്കളായ പ്രീതയും സുരേഷും (ചിത്രം ബിമൽ തമ്പി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.