പോരാട്ട കലയിലെ രാജ്ഞിക്ക്​ കളരിപ്പയറ്റിനെ കുറിച്ച്​ സിനിമയെടുക്കണം

ആലപ്പുഴ: പോരാട്ട കലയിലെ രാജ്ഞി സിൻഡ്യ റോത്ത്റോക്ക് ആദ്യമായി ദൈവത്തിൻെറ സ്വന്തം നാട്ടിൽ. അമേരിക്ക ആസ്ഥാനമായ വേൾഡ് മാർഷൽ ആർട്സ് ഫെഡറേഷൻെറ കരാെട്ട എട്ടാം ഡിഗ്രി പുരസ്കാരം സമർപ്പിക്കാൻ ആലപ്പുഴ െഎശ്വര്യ ഓഡിറ്റോറിയത്തിൽ എത്തിയതാണ് പ്രശസ്ത ഹോളിവുഡ് നായികയായ സിൻഡ്യ റോത്ത്റോക്ക്. കേരളത്തിൻെറ തനത് ആയോധന കലയായ കളരിപ്പയറ്റിനെക്കുറിച്ചറിഞ്ഞപ്പോൾ അത് വിഷയമാക്കി സിനിമയെടുക്കണമെന്ന തീരുമാനത്തിലാണ് അവർ. ആയോധനകല സിനിമകളിൽ ഒരുകാലത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന റോത്ത്റോക്കിൻെറ വരവ് കരാട്ടെ വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ ആവേശത്തിലാക്കി. ആയോധനകലയിൽ അങ്ങേയറ്റം സാധ്യതയുള്ള രാജ്യമാണ് ഇന്ത്യ. സ്കൂൾ തലം മുതൽ ഇതിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സ്ത്രീകളിലും കുട്ടികളിലും പോരാട്ടകല എത്തേണ്ടത് ഇന്ത്യൻ സാഹചര്യത്തിൽ അത്യാവശ്യമാെണന്നും റോത്ത്റോക്ക് 'മാധ്യമ'ത്തോട് പറഞ്ഞു. സ്ത്രീകൾക്കെതിരെയുള്ള ആക്രമണം ചെറുക്കുന്നതിനൊപ്പം ആത്മവിശ്വാസം വർധിപ്പിക്കാനും ഇത് വഴിയൊരുക്കും. തിങ്കളാഴ്ച തിരിച്ചുപോകണമെന്ന് കരുതിയാണ് കിഴക്കിൻെറ വെനീസിൽ എത്തിയത്. എന്നാൽ, കേരളത്തിലെ പാരമ്പര്യ കലയായ കളരിപ്പയറ്റിനെക്കുറിച്ച് അറിഞ്ഞപ്പോൾ അത് കണ്ടിട്ടേ തിരിച്ചു പോകുന്നുള്ളൂവെന്ന് തീരുമാനിച്ചു. രണ്ടുദിവസം കൂടി ഇവിടെ തങ്ങണം- 62കാരിയായ അവർ പറയുന്നു. ലോകത്തെമ്പാടുമുള്ള വൈവിധ്യമാർന്ന ആയോധനകലകളുടെ മൂലസ്ഥാനം കളരിപ്പയറ്റാണെന്ന് അറിയാൻ കഴിഞ്ഞു. കളരിപ്പയറ്റ് ആധാരമാക്കി കേരളത്തിൻെറ പശ്ചാത്തലത്തിൽ സിനിമ എടുക്കാൻ പദ്ധതിയുണ്ട്. അമേരിക്കയിലും കളരി പ്രചരിപ്പിക്കും- റോത്ത്റോക്ക് പറഞ്ഞു. 30 ഹോളിവുഡ് ആക്ഷൻ സിനിമകളിൽ വേഷമിട്ട സിൻഡ്യ കരാേട്ട, കുങ്ഫൂ, ചൈനീസ് ഇൗഗിൾ ക്ലോ എന്നിവയിൽ അഗ്രഗണ്യയാണ്. ജിനു റെജി BT1, 2 -വേൾഡ് മാർഷൽ ആർട്സ് ഫെഡറേഷൻ എട്ടാമത് ഡിഗ്രി ബ്ലാക്ക്ബെൽറ്റ് വിതരണ ചടങ്ങിന് ആലപ്പുഴയിൽ എത്തിയ ഹോളിവുഡ് നടിയും ഗ്രാൻറ് മാസ്റ്ററുമായ സിന്ധ്യ റോത്ത് റോക്കും മാസ്റ്റർ ക്രിസ്െലെനും വിദ്യാർഥികൾക്കായി വേദിയിൽ അഭ്യാസപ്രകടനം കാഴ്ചവെച്ചപ്പോൾ (ചിത്രം ബിമൽ തമ്പി)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.