താമരക്കുളത്ത്​ അഞ്ചുപേർക്ക് കടന്നൽക്കുത്തേറ്റു

ചാരുംമൂട്‌: താമരക്കുളം മാർക്കറ്റ് ജങ്ഷനിൽ രണ്ട് സ്ത്രീകളടക്കം അഞ്ചുപേർക്ക് കടന്നൽക്കുത്തേറ്റു. താമരക്കുളം ഉണ്ടാൻറയ്യത്ത് അബ്ദുൽ റഹീം, നരീഞ്ചുവിളയിൽ നിസാർ, ശൂരനാട് പുലിക്കുളം സ്വദേശി ഗീതു, താമരക്കളം മാവേലിസ്റ്റോർ ജീവനക്കാരായ ഉസ്മാൻ, റൂബി എന്നിവർക്കാണ് കടന്നൽക്കുത്തേറ്റത്. ഇവർ ചുനക്കര സി.എച്ച്.സിയിലും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. വെള്ളിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. മാർക്കറ്റ് ജങ്ഷനിൽ മാവേലിസ്റ്റോറിന് സമീപം സ്വകാര്യ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് കടന്നൽക്കൂട്. കൂട്ടത്തോടെ പറന്നെത്തിയ കടന്നലുകൾ പി.എസ്.സി കോച്ചിങ് സൻെററിലേക്ക് സ്കൂട്ടറിൽ വന്ന ഗീതുവിനെ ആക്രമിച്ചതോടെ സ്കൂട്ടർ ഉപേക്ഷിച്ച് അടുത്ത വീട്ടിൽ അഭയം തേടുകയായിരുന്നു. സമീപത്ത് ബേക്കറി നടത്തുന്ന നിസാറിന് ബേക്കറിക്കുള്ളിൽെവച്ചാണ് കടന്നൽക്കുത്തേറ്റത്. ഗീതുവിനെ സഹായിക്കാൻ ശ്രമിക്കുേമ്പാഴാണ് റൂബിയെയും ഉസ്മാനെയും കടന്നൽ ആക്രമിച്ചത്. കടന്നലുകൾ കൂട്ടത്തോടെ റോഡിലേക്ക് പറന്നിറങ്ങിയതോടെ ഇതുവഴിവന്ന യാത്രക്കാരടക്കമുള്ളവർ മാവേലിസ്റ്റോറിലും അടുത്ത വീടുകളിലും കടകളിലുമൊക്കെ ഓടിക്കയറി രക്ഷപ്പെട്ടു. കടന്നൽക്കൂട്‌ നശിപ്പിക്കാൻ കഴിഞ്ഞദിവസം രാത്രി ശ്രമം നടത്തിയിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. താമരക്കളം പച്ചക്കാട് വാട്ടർ ടാങ്കിലും മലരിമേൽ ജങ്ഷനിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും കടന്നൽക്കൂടുണ്ട്. ഇവിടങ്ങളിലും പരിസരവാസികൾ കടന്നൽ ഭീഷണിയിലാണ്. അഗ്നിശമനസേന യൂനിറ്റിലും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചെങ്കിലും കൂടുകൾ നീക്കാൻ നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. ബേബി ലീഗ് ഫുട്ബാൾ ഒന്നാം സീസൺ സമാപിച്ചു ചാരുംമൂട്: താമരക്കുളം ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമായ ചത്തിയറ ഫുട്ബാൾ അക്കാദമിയുടെ നേതൃത്വത്തിൽ നടന്നുവന്ന ബേബിലീഗ് ഫുട്ബാൾ സമാപിച്ചു. ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻെറ പ്ലെയർ െഡവലപ്മൻെറ് പ്രോജക്ടിൻെറ ഭാഗമായി കഴിഞ്ഞ വർഷം ഡിസംബറിലാണ് മത്സരങ്ങൾ ആരംഭിച്ചത്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഏഴുമുതൽ 14 വയസ്സുവരെയുള്ള, 32 ടീമിലെ 720 കളിക്കാർ 420 മത്സരങ്ങളിൽ പങ്കെടുത്തു. അണ്ടർ ഏഴ്, ഒമ്പത്, 11, 13 വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. സമാപന സമ്മേളന ഉദ്ഘാടനവും ഗ്രൂപ് മത്സര വിജയികൾക്കുള്ള ട്രോഫി വിതരണവും കെ.എഫ്.എ സെക്രട്ടറി പി. അനിൽകുമാർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് എസ്. ജമാൽ അധ്യക്ഷത വഹിച്ചു. വ്യക്തിഗത ജേതാക്കൾക്കുള്ള ട്രോഫികളും ഉപഹാരങ്ങളും സ്കൂൾ മാനേജർ കെ.എ. രുക്മിണിയമ്മ വിതരണം ചെയ്തു. പ്രിൻസിപ്പൽ കെ.എൻ. ഗോപാലകൃഷ്ണൻ, അക്കാദമി പ്രസിഡൻറ് കെ.എൻ. കൃഷ്ണകുമാർ, സെക്രട്ടറി എസ്. മധു, ശിവപ്രസാദ്, പ്രദീപ്കുമാർ, ഗിരിജ മധു, ലത മോഹൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.