മാന്നാർ: ഇറ്റലി എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുമോൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം അൽപമൊന്ന് വിശ്രമി ച്ചത് കഴിഞ്ഞ ആഴ്ചകളിലാണ്. രണ്ട് മാസമായി തിരക്കോട് തിരക്കായിരുന്ന ഇറ്റലിയെ തേടി വീണ്ടും മുന്നണികൾ സമീപിച്ച് തുടങ്ങി. ഇപ്പോൾ സമീപിക്കുന്നത് ഇലക്ഷൻ റിസൽട്ട് വന്നശേഷമുള്ള പാരഡിഗാനങ്ങൾ തയാറാക്കാനും അനൗൺസ്മൻെറ് റെേക്കാഡ് ചെയ്യാനും വേണ്ടിയാണ്. തെരഞ്ഞെടുപ്പ് കാലത്ത് ഈ യുവകലാകാരൻെറ ശബ്ദത്തിനും ഭാവനക്കും വേണ്ടി രാഷ്ട്രീയ പാർട്ടികളും സ്ഥാനാർഥികളും ക്യൂവിലായിരുന്നു. മൂന്ന് മുന്നണി സ്ഥാനാർഥികളും മറ്റ് സ്ഥാനാർഥികളും തെരഞ്ഞെടുപ്പിൽ ഏറ്റവും പ്രധാന ആയുധമായ അനൗൺസ്മൻെറിനും പാരഡി ഗാനങ്ങൾക്ക് വേണ്ടിയും ആശ്രയിക്കുന്നത് ഗാംഭീര ശബ്ദത്തിൻെറ ഉടമയായ ഈ കലാകാരനെയാണ്. പരുമല കൊച്ചുപറമ്പിൽ കൊച്ചുമോൻ (35) വളരെ ചെറുപ്പത്തിലെ അനൗൺസ്മൻെറുകൾ ആരംഭിച്ചിരുന്നു. പ്രാദേശികമായി നടക്കുന്ന ചെറിയ പരിപാടികൾക്ക് വാഹനത്തിൽ അനൗൺസ് ചെയ്തുകൊണ്ടാണ് തുടക്കം. കഴിഞ്ഞതിൻെറ മുമ്പ് നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ഇലക്ഷൻ പ്രചാരണ രംഗത്തേക്ക് കടന്നത്. കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പായപ്പോഴേക്കും പ്രഫഷനൽ ആയി. നിരവധി സ്ഥാനാർഥികൾക്ക് വേണ്ടി അനൗൺസ് ചെയ്യുന്നതിനൊപ്പം പാരഡി ഗാനങ്ങൾ എഴുതി പാടിക്കൊണ്ട് ആ രംഗത്തേക്കും കടന്നുവന്നു. ഇത്തവണ പാർലമൻെറ് തെരഞ്ഞെടുപ്പിൻെറ പ്രഖ്യാപനത്തിൽ തന്നെ മുന്നണികൾ ഇറ്റലിയെ തേടി വന്നുകൊണ്ടിരുന്നു. എല്ലാവരും ലൈവ് അനൗൺസ്മൻെറിനായാണ് സമീപിച്ചത്. എന്നാൽ, എല്ലാവർക്കും ഒരുപോലെ പോകാൻ കഴിയാത്തതിനാൽ ആരെയും പിണക്കേെണ്ടന്ന് കരുതി മധുരഗംഭീരമായ ശബ്ദം റെേക്കാഡ് ചെയ്താണ് നൽകിയത്. ഇത്തവണ 15 സ്ഥാനാർഥികൾ വോട്ട് തേടിയത് ഈ കലാകാരൻെറ ശബ്ദത്തിലാണ്. പത്തനംതിട്ടയിലെ മൂന്ന് മുന്നണി സ്ഥാനാർഥികൾക്ക് വോട്ട് തേടാൻ ഈ ശബ്ദം ഉപയോഗിച്ചിരുന്നു. തീർഥാടന കേന്ദ്രമായ പരുമല പള്ളിയിൽ എത്തുന്ന ആയിരക്കണക്കിന് തീർഥാടകർക്കുള്ള അറിയിപ്പും മറ്റ് ചരിത്രങ്ങളും തീർഥാടക ലക്ഷങ്ങൾ അറിയുന്നത് ഈ ശബ്ദത്തിലൂടെയാണ്. ഒപ്പം പരുമല പനയന്നാർകാവിലെ വിഷു മഹോത്സവത്തിലും ഉയരുന്നത് ഈ ശബ്ദമാണ്. തെരഞ്ഞെടുപ്പിൽ 15 പേർ ശബ്ദം ആവശ്യപ്പെട്ടെങ്കിൽ റിസൽട്ടിന് ശേഷമുള്ള കാര്യങ്ങൾക്കായി ആറ് സ്ഥാനാർഥികൾ മാത്രമാണ് ഇതുവരെ പാരഡി ഗാനങ്ങൾ ഉൾപ്പെടുന്ന അനൗൺസ്മൻെറ് റെേക്കാഡ് ചെയ്ത് നൽകണമെന്ന് മുൻകൂട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. ഇലക്ഷൻ കഴിഞ്ഞ് ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം വിജയാഘോഷത്തിൻെറ പണിപ്പുരയിലേക്ക് നീങ്ങാനാണ് കൊച്ചുമോൻെറ നീക്കം. ഫുട്ബാൾകളി േപ്രമികൂടിയായ കൊച്ചുമോൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഫുട്ബാൾ ടീം ഇറ്റലി ആയതിനാൽ സുഹൃത്തുക്കളുടെ ഇടയിൽ പ്രചരിച്ചതാണ് ഇറ്റലി എന്ന വിളിപ്പേര്. എന്നാൽ, ഇപ്പോൾ കൊച്ചുമോൻ എന്ന പേര് തന്നെ മറന്ന അവസ്ഥയിലാണ് നാട്ടുകാരും വീട്ടുകാരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.