പൂച്ചാക്കൽ: ഭിന്നശേഷി വിഭാഗം വിദ്യാർഥികൾക്ക് ഹയർ സെക്കൻഡറി പ്ലസ് വൺ അഡ്മിഷന് വേണ്ടിയുള്ള ജില്ലതല കൗൺസലിങ് 13, 14, 15 തീയതികളിലായി നടക്കും. മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലുള്ള കുട്ടികൾക്ക് മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 13ന് രാവിലെ 10 മുതൽ വൈകീട്ട് 4.30 വരെയും കുട്ടനാട്, ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലുള്ളവർക്ക് 14ന് ആലപ്പുഴ ഗവ. മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും 15ന് ചേർത്തല വിദ്യാഭ്യാസ ജില്ലക്കാർക്ക് പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലും കൗൺസലിങ് നടത്തും. മെഡിക്കൽ ബോർഡിൻെറ സർട്ടിഫിക്കറ്റിൻെറ അസ്സലും എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിൻെറ കമ്പ്യൂട്ടർ പ്രിൻറുമായി രക്ഷാകർത്താവുമായി കുട്ടികൾ അതത് ക്യാമ്പുകളിൽ യഥാസമയം എത്തണം. ഈ പറഞ്ഞ ദിവസങ്ങളിൽ എത്താൻ സാധിക്കാത്തവർ മേൽപറഞ്ഞ ഏതെങ്കിലും ക്യാമ്പിൽ മേൽപറഞ്ഞ ദിവസങ്ങളിൽ പങ്കെടുക്കാമെന്നും ഹയർ സെക്കൻഡറി ജില്ല കോഓഡിനേറ്റർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.