മൂവാറ്റുപുഴ: പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. നഗരത്തിലെ വെള്ളൂർക്കുന്നം എൻ.എസ്.എസ് സ്കൂളിന് തഴെ ജനശക്തി റോഡ ിലാണ് ശുദ്ധജലം ഒഴുകുന്നത്. കാലപ്പഴക്കം മൂലമാണ് പൈപ്പുകൾ പൊട്ടുന്നത്. ജല അതോറിറ്റിയുടെ സംഭരണിക്ക് തൊട്ടുതാഴെയുള്ള പ്രദേശമായതിനാൽ ശക്തമായ ഒഴുക്കാണ് അടിക്കടി പൈപ്പ് പൊട്ടാൻ കാരണമെന്നാണ് സൂചന. കഴിഞ്ഞ മാസവും ഈ ഭാഗത്ത് പൈപ്പ് പൊട്ടിയിരുന്നു. ഇത് പതിവായതോടെ ഈ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാണ്. പമ്പിങ് സമയത്ത് പൊട്ടിയൊഴുകുന്ന വെള്ളം റോഡ് നിറഞ്ഞൊഴുകി കാനയിലൂടെ മുനിസിപ്പൽ ഗ്രൗണ്ടിലേക്കാണ് ചെന്നുചേരുന്നത്. ഇപ്പോൾ രണ്ടാഴ്ചയായി ഇതേ രീതിയിൽ ഒഴുകുന്നു. കുടിവെള്ള ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സമയം അധികാരികളെ വിവരമറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഴയ പൈപ്പ് മാറ്റി പുതിയത് സ്ഥാപിച്ച് പ്രശ്നത്തിന് പരിഹാരമുണ്ടാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.