മൂവാറ്റുപുഴ: . ഇടുക്കി പാർലമൻെറ് മണ്ഡലത്തിൽപെട്ട മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽ ഇക്കുറി 77.88 ശതമാനം പോളിങ്ങാണ് ന ടന്നത്. നിയമസഭ മണ്ഡലത്തിൽ ആകെയുള്ള 1,79,731 വോട്ടർമാരിൽ 1,39,948 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 77.88 ശതമാനമാണ് വോട്ടിങ്. മണ്ഡലത്തിലെ പായിപ്ര പഞ്ചായത്തിലാണ് ഏറ്റവും ഉയർന്ന വോട്ടിങ് ശതമാനം. പേഴക്കാപ്പിള്ളി ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജിലെ പതിനേഴാം നമ്പർ ബൂത്തിലാണ് മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽതന്നെ ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയത്. 88.13 ശതമാനമാണ് ഇവിടുത്തെ വോട്ടിങ് ശതമാനം. 1315 വോട്ടർമാരിൽ 1159 വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. പടിഞ്ഞാറേ പുന്നമറ്റത്തെ എം.ഇ.എസ്.എൽ.പി സ്കൂളാണ് രണ്ടാമത്. ഇവിടെ വോട്ടിങ് ശതമാനം 87.44 ശതമാനമാണ്. ഏറ്റവും കുറവ് കല്ലൂർക്കാട് പഞ്ചായത്തിലെ 90ാം നമ്പർ ബൂത്തിലും. കഴിഞ്ഞ പാർലമൻെറ് തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തിൽനിന്ന് എൽ.ഡി.എഫിന് 46,842 വോട്ടും യു.ഡി.എഫിന് 52,414 വോട്ടും ബി.ജെ.പിക്ക് 8137 വോട്ടുമാണ് ലഭിച്ചത്. എ.എ.പി 3238, എസ്.ഡി.പി.ഐ 2472 , സ്വതന്ത്രർ 3294, നോട്ട 1682 എന്നിങ്ങനെയായിരുന്നു ലഭിച്ച വോട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.