ആലപ്പുഴ: െകാടുംചൂടിൽ ശുദ്ധജലമില്ലാതെ ജനങ്ങൾ നെട്ടോട്ടമോടുേമ്പാൾ ഇ.എസ്.എക്ക് സമീപം പൈപ്പ് പൊട്ടി ജലം പാഴാക ുന്നു. ഇ.എസ്.എ ജങ്ഷനിൽ ബൈപാസിന് സമീപം രണ്ടാഴ്ചയായി ജലം പാഴാവുകയാണ്. ഇൗ വെള്ളം മുഴുവൻ കെട്ടിക്കിടക്കുന്നതാകെട്ട തൈപ്പറമ്പിൽ ബിജുവിൻെറ വീട്ടുമുറ്റത്താണ്. ഇവിടെയാെണങ്കിൽ വെള്ളവും ചളിയും നിറഞ്ഞിരിക്കുന്നു. കുറച്ചുനാൾ മുമ്പും ഇവിടെ പൈപ്പ് പൊട്ടിയിരുന്നു. വാട്ടർ അതോറിറ്റി അതികൃതരെത്തി പൈപ്പിൻെറ അറ്റകുറ്റപ്പണി നടത്തി ഒരാഴ്ച കഴിയുംമുമ്പാണ് വീണ്ടും പൊട്ടിയത്. പ്രദേശത്തെ കുടിവെള്ള വിതരണത്തിൻെറ പ്രധാന പൈപ്പാണ് ഇവിടത്തേത്. നിർത്താതെ ഒഴുകുന്ന വെള്ളം സമീപത്തെ കടയിേലക്കും കയറുകയാണ്. ഇതോടെ റെയിൽവേ സ്റ്റേഷൻ വാർഡ് കൗൺസിലർ അടക്കമുള്ളവരോട് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. വീട്ടുകാർ വാട്ടർ അതോറിറ്റിയിൽ പരാതിയുമായി കയറിയിറങ്ങിയിട്ടും അധികൃതർക്ക് കുലുക്കമിെല്ലന്ന് അവർ പറയുന്നു. ഇവിടെനിന്ന് 10 മീറ്ററോളം മാറി ഒരു പൈപ്പ് കൂടി പൊട്ടിയിട്ടുണ്ട്. ഇവിെടയും പരാതി നൽകുന്നുെണ്ടങ്കിലും പരിഹാരം ഉണ്ടാകുന്നില്ലെന്നാണ് ജനം പറയുന്നത്. ജനശ്രീ ജില്ല മിഷൻ 200 കുടുംബസംഗമങ്ങൾ നടത്തും ആലപ്പുഴ: യു.ഡി.എഫിൻെറ വിജയത്തിനായി ജനശ്രീ ജില്ല മിഷൻ 200 കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാനും എ.ഐ.സി.സി പ്രസിഡൻറ് രാഹുൽ ഗാന്ധിയുടെ ആലപ്പുഴയിലെ പരിപാടിയിൽ 5000 പ്രവർത്തകരെ പങ്കെടുപ്പിക്കാനും ജില്ല നേതൃയോഗം തീരുമാനിച്ചു. ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. ജില്ല ചെയർമാൻ കെ.കെ. നൗഷാദ് അധ്യക്ഷത വഹിച്ചു. എ.എ. ഷുക്കൂർ, ഡോ. ബേബി കമലം, വി. രാജു, എ.എം. കബീർ, കായലിൽ രാജപ്പൻ, പി.എസ്. പ്രസന്നകുമാർ, കെ. വേണുഗോപാലൻ, ജി. രാജേന്ദ്രൻ, ഈര വിശ്വനാഥൻ, ബി. പ്രസന്നകുമാർ, കെ.ജി. ഷാ, വിശ്വംഭരൻ പിള്ള, വി.കെ. മോഹനൻ എന്നിവർ സംസാരിച്ചു. ഉറൂസിന് കൊടിയേറി ആലപ്പുഴ: മഖാം ജുമാമസ്ജിദിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മഹ്ദലി തങ്ങൾ ഉറൂസിനും ഹാശിമിയ്യ ശരീഅത്ത് കോളജ് ബിരുദദാന സമ്മേളനത്തിനും തുടക്കമായി. ആറ്റക്കോയ തങ്ങൾ, മുഫീദ് തങ്ങൾ, ഷമീർ തങ്ങൾ എന്നിവർ ചേർന്ന് മഖാം ജുമാമസ്ജിദ് നഗരിയിൽ പതാക ഉയർത്തി. പി.കെ. ബാദ്ഷ സഖാഫി, എം.എ. അബ്ദുൽറഷീദ് മദനി, എസ്. നസീർ, എസ്. അഷ്റഫ് സഖാഫി, ജമാൽ പള്ളാത്തുരുത്തി, കെ.എം. ശരീഫ്, ഷാഹുൽ വലിയകുളം, കെ.എൻ. ജാഫർ സിദ്ദീഖി, സി.കെ. ഷാഫി സിദ്ദീഖി, എസ്. സുബൈർ മുസ്‌ലിയാർ തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.