സംഘം​േചർന്ന്​ മർദനം: മൂന്നുപേർക്ക്​ പരിക്ക്​

അമ്പലപ്പുഴ: കരുമാടിയിൽ ശനിയാഴ്ച സംഘംചേർന്നുള്ള ആക്രമണത്തിൽ മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദനമേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഏഴാം വാർഡ് കരുമാടി ചെമ്പിൻകുളം വീട്ടിൽ ടോണി (22), കരുമാടി അറുപതിൽചിറ വീട്ടിൽ ജോസഫിൻെറ മകൻ ടിൻസൻ (20), പതിനഞ്ചിൽ ചിറ വീട്ടിൽ സണ്ണിയുടെ മകൻ സഞ്ജു (21) എന്നിവരെയാണ് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശനിയാഴ്ച വൈകീട്ടോടെ കരുമാടി ഭാഗത്തായിരുന്നു സംഭവം. നെല്ല് കയറ്റിറക്ക് കടവിന് സമീപംനിന്ന ഇവരെ 10ഓളംപേർ ചേർന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. ടോണിയുടെ തലക്ക് മുറിവുണ്ട്. പ്രതികൾ ഒളിവിലാണെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.