തീവ്രവാദം ഭീഷണി -ഹോർമിസ് തരകൻ

കൊച്ചി: രാജ്യത്തിനകത്തും പുറത്തും സമാധാനത്തിനും സുരക്ഷക്കും നേരെയുള്ള ഭീഷണി തീവ്രവാദമാണെന്ന് 'റോ' മുൻ മേധാവ ിയും സംസ്ഥാന മുൻ ഡി.ജി.പിയുമായ ഹോർമിസ് തരകൻ. വിവിധ ഏജൻസികളുടെ ഏകോപിച്ചുള്ള പ്രവർത്തനംകൊണ്ടേ അത് തടയാനാവൂ. പൊലീസ്-അക്കാദമിയ ഇൻറർ ആക്ഷൻ ഫോറം നുവാൽസിൽ സംഘടിപ്പിച്ച രണ്ടാമത് ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 'ആഭ്യന്തര സുരക്ഷ നേരിടുന്ന വെല്ലുവിളികൾ' വിഷയത്തിൽ ആയിരുന്നു ചർച്ച. കേരള പൊലീസ് അക്കാദമി ഡയറക്ടറും എ.ഡി.ജി.പിയുമായ ഡോ. ബി.സന്ധ്യ ആഭ്യന്തര സുരക്ഷയിൽ കേരളം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിച്ചു. എൻ.ഐ.എ പബ്ലിക് പ്രോസിക്യൂട്ടർ അർജുൻ അമ്പലപ്പറ്റ, നുവാൽസ് വി.സി പ്രഫ. (ഡോ.) കെ.സി. സണ്ണി എന്നിവരും പങ്കെടുത്ത് സംസാരിച്ചു. നുവാൽസ് അധ്യാപകൻ ഡോ. ജേക്കബ് ജോസഫ് വിഷയം അവതരിപ്പിച്ചു. എറണാകുളം റേഞ്ച് ഐ.ജി വിജയ് സാഖറെ, സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻ, ഡി.ഐ.ജി (ട്രെയിനിങ്) അനൂപ് കുരുവിള ജോൺ എന്നിവരും സംബന്ധിച്ചു. വിദ്യാർഥികളായ മരിയ ലെസ്ലി ഫെർണാണ്ടസ്, ബ്രിൻസി ജയിംസ്, ജെമ്മിയ എലിസബത്ത് മാത്യു, ലിഡിയ സൂസൻ തോമസ് എന്നിവരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.