ചെങ്ങന്നൂർ: കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമല സന്നിധാനത്ത് കൃത്യനിർവഹണത്തിലുണ്ടായിരുന്ന പൊലീസ് ഉദ്യോ ഗസ്ഥനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച ആർ.എസ്.എസ് പ്രവർത്തകനെ ചെങ്ങന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊഴുവല്ലൂർ രാജീവ് ഭവനത്തിൽ ദിലീപാണ് (34) അറസ്റ്റിലായത്. യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിവിധി നടപ്പാക്കുന്നതിൻെറ ഭാഗമായി ശബരിമലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് സൂപ്രണ്ട് പ്രതീഷ് കുമാറിനെ ദിലീപ് തപസ്യ കൊഴുവല്ലൂർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അധിക്ഷേപിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്െതന്നാണ് പരാതി. സമൂഹമാധ്യമം വഴി പ്രചരിച്ച ഈ സന്ദേശം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് കോട്ടയം ജില്ല പൊലീസ് രജിസ്റ്റർ ചെയ്ത പരാതി പ്രതിയുടെ ജില്ലയായ ആലപ്പുഴ പൊലീസ് ചീഫിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.