ചാരുംമൂട്: മുസ്ലിം സമുദായത്തെ അവഹേളിച്ച് സംസാരിച്ച ബി.ജെ.പി നേതാവ് ശ്രീധരൻപിള്ള മാപ്പ് പറയണമെന്ന് പി.ഡി.പി പാല മേൽ പഞ്ചായത്ത് കമ്മിറ്റി. ഇസ്ലാമാണെന്ന് അറിയണമെങ്കിൽ വസ്ത്രംമാറ്റി നോക്കണമെന്ന മോശം പരാമർശമാണ് നടത്തിയത്. ജനങ്ങളെ വേർതിരിച്ച് കാണുന്ന ബി.ജെ.പി നയമാണ് ഈ തുറന്നുപറച്ചിൽ. കടുത്ത വർഗീയത പറയുന്ന ശ്രീധരൻപിള്ളക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപ്പെട്ടു. ആർ. പ്രഭാകരൻ അധ്യക്ഷതവഹിച്ചു. ഷറഫുദ്ദീൻ മോനായി, ഷാജി പുത്തൻപള്ളി, അനീഷ്, നിഷാദ്, ഷാഹിർഖാൻ, നസീർഖാൻ, അബ്ദുൽ റാഷിം, അൻസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.