ഓപറേഷൻ കിങ്​ കോബ്ര: ഹഷീഷും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊച്ചി: വിഷു, ഈസ്റ്റർ ആഘോഷങ്ങൾങ്ങൾക്കായി നഗരത്തിലേക്കെത്തിച്ച ഹഷീഷും കഞ്ചാവും പിടികൂടി. രണ്ടുപേരെ കൊച്ചി സിറ ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് വിപണിയിൽ ഒരുലക്ഷത്തോളം രൂപവരുന്ന ഹഷീഷും കഞ്ചാവുമാണ് പിടികൂടിയത്. ചാവക്കാട് വെളിയംകോട്ട് വടക്കേപ്പുറത്ത് വീട്ടിൽ അഫ്സൽ (24), വെസ്റ്റ് ബംഗാളിലെ ദോൾപോൾ തുഷൻഗഞ്ച് സ്വദേശി ആദിശങ്കർ (24) എന്നിവരാണ് രണ്ടിടങ്ങളിലായി പിടിയിലായത്. ആഘോഷങ്ങളുടെ മറവിൽ വൻതോതിൽ ലഹരിമരുന്നുകൾ നഗരത്തിലേക്ക് എത്തിച്ചേരുമെന്ന കണക്ട് ടു കമീഷണർ പദ്ധതിയിലേക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നായിരുന്നു പൊലീസ് നടപടി. സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻെറ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്.ടി. സുരേഷ് കുമാറിൻെറ നേതൃത്വത്തിൽ ഷാഡോ സംഘം നടത്തിയ തിരച്ചിലിലാണ് ഇരുവരും പിടിയിലായത്. നഗരത്തിലെ മൾട്ടിപ്ലെക്സ് തിയറ്ററിൽ ഉപഭോക്താക്കൾക്ക് ലഹരിവസ്തുക്കൾ കൈമാറുന്നതിനിടെയാണ് അഫ്സൽ പിടിയിലായത്. ഇയാളെ പിന്നീട് കളമേശ്ശരി പൊലീസിന് കൈമാറി. ഇൻഫോപാർക്ക് പരിസരത്ത് കഞ്ചാവുകച്ചവടം നടത്തുന്നതിനിെടയാണ് ആദിശങ്കർ പിടിയിലായത്. പ്രധാനമായും ടാക്സി ഡ്രൈവർമാർക്കാണ് ഇയാൾ കഞ്ചാവ് കൈമാറിയത്. പ്രതിയെ പിന്നീട് ഇൻഫോപാർക്ക് പൊലീസിന് കൈമാറി. നഗരത്തിൽ വൻ ഹാൻസ് വേട്ട: എട്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ പിടികൂടിയത് രണ്ടര ലക്ഷത്തോളം വിലവരുന്ന ഹാൻസ് പാക്കറ്റുകളും പുകയില ഉൽപന്നങ്ങളും കൊച്ചി: സിറ്റി പൊലീസിൻെറ ഓപറേഷൻ കിങ് കോബ്രയുടെ ഭാഗമായി നഗരത്തിൽ നടത്തിയ പരിശോധനയിൽ രണ്ടരലക്ഷത്തോളം വിലവരുന്ന ഹാൻസ് പാക്കറ്റുകളും പുകയില ഉൽപന്നങ്ങളുമായി എട്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ. സിറ്റി പൊലീസ് കമീഷണർ എസ്. സുരേന്ദ്രൻെറ നിർദേശപ്രകാരം സ്പെഷൽ ബ്രാഞ്ച് എ.സി.പി എസ്.ടി. സുരേഷ്കുമാറിൻെറ നേതൃത്വത്തിൽ ഷാഡോ സംഘം ഇടപ്പള്ളി, കളമശ്ശേരി ഭാഗത്ത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വൻ ഹാൻസ് വേട്ട നടന്നത്. ഇടപ്പള്ളി ബീരാൻകുട്ടി റോഡിലെ വാടകവീട്ടിൽനിന്ന് ഉത്തർപ്രദേശ് സ്വദേശികളായ കുർബാൻ (32), റഹിം (42), മുഹമ്മദ് (20), കമലേഷ് (22), ഗലാം മുഹമ്മദ് (32), നിഹാലാലാം (24) എന്നിവരെയും ഇടപ്പള്ളി വനിത തിയറ്ററിന് സമീപമുള്ള ലോഡ്ജിൽനിന്ന് നർസുൽ (20), അനിസുർ റഹ്മാൻ (24) എന്നിവരെയുമാണ് ഷാഡോ സംഘം പിടികൂടിയത്. ഇവരിൽനിന്ന് 4000ത്തിൽപരം ഹാൻസ് പാക്കറ്റുകളും 3.5 കിലോയോളം നിരോധിത പുകയില ഉൽപന്നങ്ങളും കണ്ടെടുത്തു. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കുമിടയിൽ വിൽപന നടത്താനാണ് നിരോധിത പുകയില വസ്തുക്കൾ ഇവർ കൊച്ചിയിലേക്ക് എത്തിക്കുന്നതെന്ന് ഇടപ്പള്ളി കേന്ദ്രീകരിച്ച് വിൽപന നടത്തുന്ന സംഘം പൊലീസിനോട് വെളിപ്പെടുത്തി. അവധിക്കാലത്ത് വീടുകളിൽ പോകാതെ കോളജ് ഹോസ്റ്റലുകളിൽ തങ്ങുന്ന വിദ്യാർഥികളെയും ഇവർ ലക്ഷ്യംെവച്ചിരുന്നു. പ്രതികളെ പിന്നീട് കളമശ്ശേരി പൊലീസിന് കൈമാറി. ഓപറേഷൻ കിങ് കോബ്രയുെട ഭാഗമായുള്ള കണ്ക്ട് ടു കമീഷണർ പദ്ധതിലേക്ക് ലഭിച്ച രഹസ്യ വിവരത്തെതുടർന്നാണ് പൊലീസ് നടപടി. ഷാഡോ സബ് ഇൻസ്പെക്ടർ ജോസഫ് സാജൻ, സീനിയർ സി.പി.ഒ അഫ്സൽ, സി.പി.ഒമാരായ സന്ദീപ്, സാനുമോൻ, ഷാജി എന്നിവർ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.