കൊച്ചി: ലൂർദ് ആശുപത്രിയിൽ പാർക്കിൻസൺസ് രോഗത്തിൻെറ 202ാം വർഷം ആചരിച്ചു. ലൂർദ് ന്യൂറോളജി വിഭാഗവും ഫിസിയോതെറപ ്പി വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം പിന്നണിഗായകൻ മധു ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫാ. ഷൈജു അഗസ്റ്റിൻ തോപ്പിൽ അധ്യക്ഷത വഹിച്ചു. പാർക്കിൻസൺസ് രോഗ വിദഗ്ധനും ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ. ശ്രീറാം പ്രസാദ,് ന്യൂറോളജിസ്റ്റ് ഡോ. വിനോദ് വർഗീസ്, ഡോ. സെലിനാമ്മ ജോർജ് തുടങ്ങി വിദഗ്ധ ഡോക്ടർമാരുടെ സംഘം സൗജന്യ മെഡിക്കൽ ക്യാമ്പിനും ബോധവത്കരണ പരിപാടിക്കും നേതൃത്വം നൽകി. മെഡിക്കൽ ഡയറക്ടർ ഡോ. പോൾ പുത്തൂരാൻ, ന്യൂറോ സർജറി കൺസൽട്ടൻറ് ഡോ. അർജുൻ ചാക്കോ എന്നിവർ സംസാരിച്ചു. കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ സ്ക്രീനിങ് ക്യാമ്പ് കൊച്ചി: റോട്ടറി കൊച്ചിൻ സ്മാർട്ട്സിറ്റിയും ആസ്റ്റർ മെഡ്സിറ്റിയും ആസ്റ്റർ ഡി.എം ഫൗണ്ടേഷനും ചേർന്ന് എ ഹാൻഡ് ടു വാക്ക് എന്ന പേരിൽ നടത്തുന്ന കാൽമുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള സ്ക്രീനിങ് ക്യാമ്പ് നടത്തി. ക്യാമ്പ് റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ആർ. മാധവ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രണ്ടുലക്ഷം രൂപ ചെലവുവരുന്ന ശസ്ത്രക്രിയ 75,000 രൂപ നിരക്കിലാണ് ആസ്റ്റർ മെഡ്സിറ്റിയുമായി ചേർന്ന് ചെയ്തുകൊടുക്കുന്നത്. റോട്ടറി സ്മാർട്ട്സിറ്റി പ്രസിഡൻറ് അനൂപ് മേനോൻ, പ്രോജക്ട് ചെയർമാൻ ടോമി സക്കറിയ, റോട്ടറി ഡിസ്ട്രിക്ട് ഡയറക്ടർ രാജ്മോഹൻ നായർ, റോട്ടറി അസി. ഗവർണർ മനോജ് ഇല്ലിക്കാട്ട്, ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരായ ഡോ. ടി.ആർ. ജോൺ, ഡോ. ബിബു ജോർജ്, ബിജു പി. ജോസ് എന്നിവർ സ്ക്രീനിങ് ക്യാമ്പിൽ സംബന്ധിച്ചു. സ്ക്രീനിങ് തുടരുന്നതായിരിക്കും. ഫോൺ: 75920 90097, 99619 04004.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.