കുട്ടനാട്: പാർലമൻെറ് തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ നാല് മണ്ഡലങ്ങളിലെ വിജയിയെ പ്രവചിച്ച് മാന്ത്രികപ്പെട്ടിയിൽ നിക്ഷേപിച്ച് മാന്ത്രികൻ മനു മങ്കൊമ്പ്. മാവേലിക്കര, ആലപ്പുഴ, തിരുവനന്തപുരം, വയനാട് മണ്ഡലങ്ങളിലെ പ്രവചനമാണ് മനു നടത്തിയത്. നാല് മണ്ഡലങ്ങളിൽനിന്ന് ജയിക്കുന്ന സ്ഥാനാർഥികളുടെ പേര്, ഭൂരിപക്ഷം, പരാജിതരുടെ വോട്ട് തുടങ്ങിയ കാര്യങ്ങളും കൂടാതെ വോട്ടെണ്ണലിനുശേഷം പ്രമുഖ പത്രങ്ങളിൽ അടുത്ത ദിവസം വരുന്ന തലക്കെട്ട് എന്നിവ കുറിച്ച മുദ്രപ്പത്രമാണ് നിക്ഷേപിച്ചത്. ബി.ജെ.പി കുട്ടനാട് നിയോജക മണ്ഡലം പ്രസിഡൻറ് ഡി. പ്രസന്നകുമാർ, കോൺഗ്രസ് ചമ്പക്കുളം മണ്ഡലം പ്രസിഡൻറ് തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, സി.പി.എം ചമ്പക്കുളം ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശ്രീകുമാർ, കുട്ടനാട് പ്രസ് ക്ലബ് സെക്രട്ടറി ജോമോൻ കാവാലം എന്നിവരുടെ കൈവശമാണ് നാല് പെട്ടിയിലാക്കി മുദ്രവെച്ച പെട്ടിയുടെ താക്കോൽ സൂക്ഷിക്കാൻ ഏൽപിച്ചത്. പ്രവചിച്ച രണ്ട് മുദ്രപ്പത്രങ്ങളിലും മൂന്ന് രാഷ്ട്രീയകക്ഷി നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും രണ്ട് നാട്ടുകാരുടെയും ഒപ്പ് പതിപ്പിച്ചു. നാല് പൂട്ടിട്ട് പൂട്ടിയ പെട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം ബി. ഉല്ലാസ് കൃഷ്ണൻ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻറ് കെ.പി. സുകുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ മങ്കൊമ്പ് തെക്കേക്കരയിലെ പെട്രോൾപമ്പിൽ ഇരുമ്പ് തൂണിൽ ബന്ധിച്ച് സി.സി ടി.വി നിരീക്ഷണത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.