അശാന്തൻെറ ആനമയിലൊട്ടകം പുസ്തകപ്രകാശനം നാളെ കൊച്ചി: അന്തരിച്ച ചിത്രകാരൻ അശാന്തൻ സ്വകാര്യമായി രേഖപ്പെടുത്തിയ കുറിപ്പുകളും രേഖാചിത്രങ്ങളും ആനമയിലൊട്ടകം എന്ന പേരിൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. ഞായറാഴ്ച വൈകീട്ട് ആറിന് ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ കലാധ്യാപകനും ചിത്രകാരനുമായ വെങ്കിട്ടരാമൻ വെങ്കിടാചലം പ്രകാശനം നിർവഹിക്കും. ചടങ്ങിൽ സണ്ണി എം.കപിക്കാട് മുഖ്യപ്രഭാഷണം നടത്തും. പിറന്നുവളർന്ന മണ്ണിനെയും പരിസരത്തെയും കാർഷിക സംസ്കൃതിയെയും നാട്ടുകളികളെയും നാട്ടുപാചകത്തെയും കലാ സാംസ്കാരിക ജീവിതത്തെയും ഏറെ ഗൃഹാതുരത്വത്തോടെ പരിചയപ്പെടുത്തുന്ന കുറിപ്പുകളും രേഖാചിത്രങ്ങളുമാണ് പുസ്തകരൂപത്തിലാക്കുന്നത്. അപൂർവമായ നിരവധി അറിവുകളും പുസ്തകത്തിൽ പങ്കുവെക്കുന്നു. കടലാസ് കഷണങ്ങളിലും നോട്ടുപുസ്തകങ്ങളിലും അശാന്തൻ രേഖപ്പെടുത്തിയ കുറിപ്പുകളെ ക്രോഡീകരിച്ചാണ് പുസ്തകം ഇറക്കുന്നത്. അശാന്തൻെറ തമ്പാണ് പ്രസാധനം നിർവഹിക്കുന്നത്. ഹരിദാസ് നരീക്കലാണ് എഡിറ്റർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.