വൻ വിലക്കുറവുമായി ബിസ്​മിയിൽ വിഷു-ഈസ്​റ്റർ മെഗാ സെയിൽ

കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽ ബിസ്മി എൻറർപ്രൈസ് ഷോറൂമുകളിൽ വൻ ഓഫറുകൾക്കും ഡിസ്കൗണ്ടുകൾക്കുമൊപ്പം വിഷു-ഈസ്റ്റർ മെഗാ സെയിൽ. വീട്ടിലേക്കാവശ്യമായ എല്ലാ ഉൽപന്നങ്ങൾക്കും മുെമ്പങ്ങുമില്ലാത്ത ഓഫറും ഡിസ്കൗണ്ടുമാണ് നൽകുന്നത്. പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവ മൊത്തവിലയിലും കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. തെരഞ്ഞെടുത്ത ഉൽപന്നങ്ങളിൽ കോംബോ, ഒന്നിനൊന്ന് സൗജന്യം ഓഫറുമുണ്ട്. വൻ വിലക്കുറവിൽ അവതരിപ്പിക്കുന്ന ഇന്ത്യൻ-ഇംേപാർട്ടഡ് ക്രോക്കറി ഉൽപന്നങ്ങളുടെ ശ്രേണിയാണ് മറ്റൊരാകർഷണം. എൽ.ജി, സാംസങ്, പാനസോണിക്, വേൾപൂൾ തുടങ്ങിയ അന്താരാഷ്ട്ര ബ്രാൻഡുകളുടെ മുൻനിര ഡീലറായ ബിസ്മി കണക്ട്, ബൾക് പർച്ചേസിലൂടെ ലഭ്യമായ അധികലാഭവും വിലക്കുറവിലൂടെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കും. കേടുപാട് സംഭവിച്ചതും പഴയതുമായ ഗൃഹോപകരണങ്ങൾ ഏറ്റവും കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനും അവസരമുണ്ട്. ഉത്സവ സീസണിലെ അധികച്ചെലവുകൾ മുന്നിൽകണ്ട് ബജറ്റിനെ ബാധിക്കാതെ പ്രിയ ഗൃഹോപകരണങ്ങൾ സ്വന്തമാക്കാൻ പലിശരഹിത തവണ വ്യവസ്ഥകളുമുണ്ട്. തെരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകൾക്കൊപ്പം ഉറപ്പായ സമ്മാനങ്ങളും കാത്തിരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.