ആലുവ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഞായറാഴ്ച എസ്.വൈ.എസ് ജാഗ്രത സദസ്സുകൾ നടക്കും. ആറ് സോണുകളിലായി നടക്കുന്ന പരിപാടികളില്‍ സംസ്‌ഥാന സെക്രട്ടറി സ്വാദിഖ് സഖാഫിയടക്കം നേതാക്കൾ പങ്കെടുക്കും. രാവിലെ ഏഴിന് കൊച്ചി നാച്ചിയ മദ്റസ, കളമശ്ശേരി ഹിദായത്ത്നഗർ സുന്നി സെനറ്റ് എന്നിവിടങ്ങളിലും ഉച്ചക്ക് രണ്ടിന് പറവൂർ ഇശാഅത്തുസ്സുന്ന ജുമാമസ്ജിദിലും വൈകീട്ട് നാലിന് ചൂർണിക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലും വൈകീട്ട് ഏഴിന് കോതമംഗലം ടൗൺ യൂത്ത് സ്ക്വയറിലും കാക്കനാട് എസ്.എൻ.ഡി.പി ഹാളിലും പരിപാടി നടക്കും. പി.പി. മൊയ്തീന്‍കുഞ്ഞിന് ആലുവയില്‍ സ്വീകരണം ആലുവ: എസ്.ഡി.പി.ഐ ചാലക്കുടി മണ്ഡലം സ്‌ഥാനാര്‍ഥി പി.പി. മൊയ്തീന്‍കുഞ്ഞ് ആലുവയില്‍ റോഡ് ഷോ നടത്തി. രാവിലെ തോട്ടക്കാട്ടുകരയില്‍ റോഡ് ഷോയുടെ ഉദ്ഘാടനം സംസ്‌ഥാന ജനറല്‍ സെക്രട്ടറി റോയ് അറക്കല്‍ നിര്‍വഹിച്ചു. നെടുവന്നൂര്‍, തെറ്റാലി, കാഞ്ഞൂര്‍, ശ്രീമൂലനഗരം, തുരുത്ത, കുട്ടമശ്ശേരി, ചാലക്കല്‍, നാലാംമൈല്‍ എന്നിവിടങ്ങിലൂടെ റോഡ് ഷോ കടന്നുപോയി. റഷീദ് എടയപ്പുറം, ഷെഫീഖ്, മനോജ് പി. മൈലന്‍, അബ്‌ദുല്‍ ലത്തീഫ്, സമദ് എന്നിവര്‍ പങ്കെടുത്തു. എ.എൻ. രാധാകൃഷ്ണൻ പര്യടനവുമായി ആലുവയിൽ ആലുവ: തെരഞ്ഞെടുപ്പിനുശേഷം കേരളത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങളിൽ മാറ്റമുണ്ടാകുമെന്ന് ബി.ജെ.പി ന്യൂനപക്ഷ മോർച്ച അഖിലേന്ത്യ അധ്യക്ഷൻ അൻവർ റഷീദ് അൻസാരി. എൻ.ഡി.എ ചാലക്കുടി മണ്ഡലം സ്‌ഥാനാർഥി എ.എൻ. രാധാകൃഷ്ണൻെറ ആലുവ നിയോജക മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ നെടുമ്പാശ്ശേരി പഞ്ചായത്തിലെ പറമ്പുശേരിയിൽനിന്ന് ആരംഭിച്ച എ.എൻ. രാധാകൃഷ്ണൻെറ മണ്ഡലപര്യടനം ചെങ്ങമനാട്, ശ്രീമൂലനഗരം, കീഴ്മാട്, ചൂർണിക്കര പഞ്ചായത്തുകൾ, ആലുവ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ എഴുപതോളം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്കുശേഷം രാത്രി തേവക്കലിൽ സമാപിച്ചു. ചാലക്കുടി മണ്ഡലത്തിലാണ് ഇന്ന് പര്യടനം. കറുകുറ്റി മുതൽ കൊരട്ടി വരെയാണ് പര്യടനം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.