നെടുമ്പാശ്ശേരി: മുബൈയിൽ 200 കിലോ സ്വർണം പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂർ സ്വദേശി നാസിർ അലിയ ാരിനെതിരെ ഡി.ആർ.ഐ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ദുബൈയിൽ കഴിയുന്ന ഇയാളോട് ഡി.ആർ.ഐ മുമ്പാകെ ഹാജരാകണമെന്ന് ബന്ധുക്കൾ മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് തയാറായില്ലെങ്കിൽ ഇൻറർപോൾ വഴി നാട്ടിലെത്തിക്കാൻ നടപടി ആരംഭിക്കും. ഡി.ആർ.ഐയുടെ മുംബൈ യൂനിറ്റിൽ നിന്നുളള ഉദ്യോഗസ്ഥർ പെരുമ്പാവൂരിൽ തങ്ങി നാസിർ അലിയാരുടെ ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തുന്നുണ്ട്. മുംബൈക്കുപുറമേ നെടുമ്പാശ്ശേരി, കരിപ്പൂർ ഉൾപ്പെടെ രാജ്യത്തെ മറ്റ് പ്രധാന താവളങ്ങൾ വഴിയും സ്വർണ കള്ളക്കടത്ത് നടത്തിയിട്ടുള്ളതായാണ് സൂചന. ഇതര സംസ്ഥാനക്കാരെ ഉപയോഗിച്ചാണ് പ്രധാനമായും കള്ളക്കടത്ത് നടത്തിയിരുന്നത്. ഇവർ പിടിയിലായാൽ പെരുമ്പാവൂർ കേന്ദ്രീകരിച്ചുള്ള റാക്കറ്റിൻെറ പേര് പുറത്തുപറയുകയില്ല. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഡി.ആർ.ഐ നേരിട്ട് അന്വേഷണം നടത്തുകയും കള്ളക്കടത്തിലേർപ്പെട്ടവരുടെ മൊബൈൽ ഫോൺ പരിശോധിക്കുകയും ചെയ്തപ്പോഴാണ് നാസിർ അലിയാരാണ് പ്രധാനിയെന്ന് വെളിപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.