പിതാവി​െൻറ കൺമുന്നില്‍ 14കാരൻ മുങ്ങിമരിച്ചു

പിതാവിൻെറ കൺമുന്നില്‍ 14കാരൻ മുങ്ങിമരിച്ചു കൊച്ചി: നീന്തൽ പരിശീലിക്കുന്നതിനിടെ പിതാവിൻെറ കൺമുന്നിൽ 14കാരൻ മുങ് ങിമരിച്ചു. തമ്മനം പള്ളത്ത് വീട്ടില്‍ ബൈജു മാത്യുവിൻെറ മകന്‍ അനല്‍ ബൈജുവാണ് വെണ്ണലയിലെ നീന്തൽക്കുളത്തിൽ മുങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം. രാവിലെ ഏഴുമുതല്‍ എട്ടുവരെ വെണ്ണല സെഞ്ച്വറി ക്ലബ്ബില്‍ നടന്ന അവധിക്കാല നീന്തല്‍ പരിശീലന ക്യാമ്പില്‍ പിതാവിനൊപ്പം എത്തിയതായിരുന്നു അനൽ. ആദ്യം കുറച്ചുനേരം നീന്തിയ കുട്ടി വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. പൊങ്ങിവരാതായതോടെ പരിശീലകന്‍ വെള്ളത്തില്‍ ചാടി കുട്ടിയെ കരയിലെത്തിച്ചു. വെള്ളം കുടിച്ചുകാണും എന്ന ധാരണയിൽ വയറ്റില്‍ അമര്‍ത്തിയപ്പോൾ വായില്‍നിന്ന് നുരയും പതയും വന്നു. കുഴപ്പമില്ലെന്ന് പറഞ്ഞ് പിതാവുതന്നെ പരിശീലകനെയും മറ്റുള്ളവരെയും ആശ്വസിപ്പിച്ചു. പിന്നീട് എല്ലാവരും നിര്‍ബന്ധിച്ചപ്പോൾ എറണാകുളം മെഡിക്കല്‍ സൻെറർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. നീന്തൽക്കുളത്തിന് സാങ്കേതികമോ സുരക്ഷപരമോ ആയ വീഴ്ചയിെല്ലന്ന് ക്ലബ് അധികൃതര്‍ പറഞ്ഞു. കാരണക്കോടം സൻെറ് ജൂഡ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്. മാതാവ്: രശ്മി. സഹോദരന്‍: അതുല്‍ ബൈജു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.