എൻ.ഡി.എ മണ്ഡലം കൺവെന്‍ഷൻ

കൊച്ചി: ചാലക്കുടി ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ മണ്ഡലം കൺവെന്‍ഷനുകള്‍ നടന്നു. ചാലക്കുടി ഗോപാല്‍ ഓഡിറ്റോറിയത്തിൽ നടന്ന കണ്‍വെന്‍ഷന്‍ സംവിധായകന്‍ അക്‌ബറലി ഉദ്‌ഘാടനം ചെയ്‌തു. പെരുമ്പാവൂര്‍ കൺവെന്‍ഷന്‍ ഒ. രാജഗോപാല്‍ എം.എല്‍.എ ഉദ്‌ഘാടനം ചെയ്‌തു. ആലുവയില്‍ മണ്ഡലം കൺവെന്‍ഷന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍പിള്ള ഉദ്‌ഘാടനം ചെയ്‌്‌തു. എ.എന്‍. രാധാകൃഷ്‌ണൻെറ പര്യടനം കൊച്ചി: ചാലക്കുടിയിലെ എൻ.ഡി.എ സ്ഥാനാർഥി എ.എന്‍. രാധാകൃഷ്‌ണന്‍ വ്യാഴാഴ്ച കൊടുങ്ങല്ലൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച്‌ വോട്ട്‌ അഭ്യർഥിച്ചു. പറമ്പിക്കുളങ്ങര ബൂത്ത്‌ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്‌ ഉദ്ഘാടനം ചെയ്‌തു. കൊടുങ്ങല്ലൂര്‍ ശ്രീ കുരുമ്പ ക്ഷേത്രത്തില്‍ ഭരണിയോടനുബന്ധിച്ച്‌ പട്ട്‌ സമര്‍പ്പിച്ചു. തുര്‍ന്ന്‌ വെള്ളാങ്ങല്ലൂര്‍, പുത്തന്‍ചിറ, പൊയ്യ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തിയശേഷം എറണാകുളം കലക്ടറേറ്റിൽ എത്തി വീണ്ടും നാമ നിർദേശ പത്രിക സമര്‍പ്പിച്ചു. ഉച്ചക്കുശേഷം കുന്നത്തുനാട്‌ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍മാരെ നേരിട്ടുകണ്ട്‌ വോട്ട്‌ അഭ്യർഥിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.