രാജനഗരിയിൽ ഹൈബി ഈഡ​െൻറ പര്യടനം

രാജനഗരിയിൽ ഹൈബി ഈഡൻെറ പര്യടനം തൃപ്പൂണിത്തുറ: എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻെറ തൃപ്പൂണിത്തുറ മേഖലയിലെ പര്യടനം മുൻ മന്ത്രി കെ. ബാബു ഉദ്ഘാടനം ചെയ്തു. പൂത്തോട്ടയിൽനിന്ന് പര്യടനം ഉദയംപേരൂരിൽ എത്തിയപ്പോൾ പ്രവർത്തകർ വാഹനജാഥയോടെ സ്വീകരിച്ചു. ഉദയംപേരൂർ കുറുപ്പശ്ശേരിയിൽ ആക്രമിക്കപ്പെട്ട യു.ഡി.എഫ് ബൂത്ത്‌ കമ്മിറ്റി ഓഫിസ് ഹൈബി ഈഡൻ സന്ദർശിച്ചു. തുടർന്ന് എം.എൽ.എ റോഡ് വഴി തട്ടാംപറമ്പ്, കയർ സൊസൈറ്റി, പനച്ചിക്കൽ ആമേട, പി.കെ.എം.സി എന്നിവിടങ്ങളിൽ സ്വീകരണം. തൃപ്പൂണിത്തുറയിൽ കണിയാവെളി വഴി പുതിയ കാവിൽ എത്തി പ്രവർത്തകരുടെ നേതൃത്വത്തിൽ പുഷ്പവൃഷ്ടിയോടെ സ്വീകരണം നൽകി. ഏരൂർ മേഖലയിലെ സ്വീകരണങ്ങൾക്കുശേഷം കുണ്ടന്നൂർ, നെട്ടൂർ നോർത്ത്, മനക്കച്ചിറ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷം ധന്യ ജങ്ഷനിൽ സമാപനം. വെള്ളിയാഴ്ച ഹൈബി ഈഡൻ പള്ളുരുത്തി, ഇടക്കൊച്ചി പ്രദേശങ്ങളിൽ പര്യടനം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.