കൊച്ചി: ന്യൂനപക്ഷ സമുദായങ്ങൾക്ക് ഭരണഘടന ഉറപ്പുൽകുന്ന അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഏത് ശ്രമത്തെയും ചെറുക്ക ുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ. എറണാകുളം പാർലമൻെറ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഹൈബി ഈഡൻെറ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് ന്യൂനപക്ഷ സെൽ ജില്ല കമ്മിറ്റി സംഘടിപ്പിച്ച കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷസെൽ ജില്ല പ്രസിഡൻറ് റെജി കീക്കരിക്കാട് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വക്താവ് അജയ് തറയിൽ, മുൻ മേയർ ടോണി ചമ്മണി, ഡി.സി.സി സെക്രട്ടറിമാരായ ഇക്ബാൽ വലിയവീട്ടിൽ, സേവ്യർ തായങ്കേരി, ജോസഫ് ആൻറണി, കെ.പി.സി.സി മൈനോറിറ്റി സെൽ സംസ്ഥാന കോഓഡിനേറ്റർമാരായ എൻ.എം. അമീർ, സണ്ണി കുരുവിള, കോർപറേഷൻ കൗൺസിലർ േഗ്രസി ബാബുജേക്കബ്, കെ.പി.സി.സി മൈനോറിറ്റി സെൽ സംസ്ഥാന നിർവാഹക അംഗങ്ങളായ വൈക്കം നസീർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.