പനമ്പിള്ളിനഗർ: കൊച്ചി നഗരസഭ സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്ന്​ ​ൈഹകോടതി

കൊച്ചി: പനമ്പിള്ളിനഗർ റെസിഡൻഷ്യൽ മേഖലയിലെ കച്ചവടസ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സ്വീകരിച്ച നടപടികൾ സംബന്ധിച്ച് കൊച്ചി നഗരസഭ സെക്രട്ടറി സത്യവാങ്മൂലം നൽകണമെന്ന് ൈഹകോടതി. പനമ്പിള്ളിനഗർ റെഡിസൻഷ്യൽ മേഖലയിൽ ഡി ആൻഡ് ഒ ലൈസൻസ് ആവശ്യമുള്ള വ്യാപാരസ്ഥാപനങ്ങൾ പാടില്ലെന്ന ഉത്തരവ് പാലിച്ചില്ലെന്നാരോപിച്ച് പ്രദേശവാസിയായ ശോഭ രാമചന്ദ്രൻ നൽകിയ കോടതിയലക്ഷ്യ ഹരജിയിലാണ് സിംഗിൾ ബെഞ്ചിൻെറ ഇടക്കാല ഉത്തരവ്. ഇളംകുളം വെസ്റ്റ് ടൗൺ പ്ലാനിങ് സ്കീം ഇപ്പോഴും സാധുവാണെന്നും ഇത് ലംഘിച്ച് റെസിഡൻഷ്യൽ മേഖലയിൽ വ്യാപാരസ്ഥാപനങ്ങൾ പാടില്ലെന്നും 2016 ജനുവരി ആറിനാണ് സിംഗിൾബെഞ്ച് വിധി പറഞ്ഞത്. ഇതിനെതിരെ ചില വ്യാപാരസ്ഥാപനങ്ങൾ നൽകിയ അപ്പീൽ ഇനിയും ഫയലിൽ സ്വീകരിച്ചിട്ടില്ലെന്നും സിംഗിൾബെഞ്ചിൻെറ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.