കൊച്ചി: വൈപ്പിന്‍ മണ്ഡലത്തിലെ ദ്വീപ് മേഖലയായ കടമക്കുടിയില്‍ പി. രാജീവിൻെറ വോട്ടുതേടിയുള്ള യാത്ര കൂടുതലും ബോട ്ടിലായിരുന്നു. കടമക്കുടി മേഖലയില്‍ പൊക്കാളി നെല്‍കൃഷിയുടെ വിത്തിടിലിനും താറാവ് കൃഷി പ്രോത്സാഹനത്തിനും കൂട് മത്സ്യകൃഷി വിളവെടുപ്പിനുമൊക്കെ എത്തിയിട്ടുള്ള രാജീവിനെ പൊക്കാളി നെല്ലും അരിയും അവിലും പുട്ടുപൊടിയും കരിമീനും താറാവുമൊക്കെ നല്‍കിയാണ് സ്വീകരിച്ചത്. രാവിലെ എട്ടിന് കാരിക്കാട്ട് തുരുത്തില്‍ രണ്ടാംഘട്ട മണ്ഡല പര്യടനം സി.എം. ദിനേശ് മണി ഉദ്ഘാടനം ചെയ്തു. ചേന്നൂര്‍ പരുത്തിജെട്ടി, ചരിയംതുരുത്ത്, പുതുശ്ശേരി, കടമക്കുടി നോര്‍ത്ത്, കടമക്കുടി സൗത്ത്, പാല്യംതുരുത്ത്, പിഴല, കോതാട്, കണ്ടനാട്, കോരാമ്പാടം, മൂലമ്പിള്ളി നോര്‍ത്ത്, മൂലമ്പിള്ളി പള്ളി പരിസരം, മുളവുകാട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി. ഉച്ചക്ക് പ്രചാരണത്തിൻെറ ഇടവേളയില്‍ പൊന്നുരുന്നി സൻെറ് ബോണവെഞ്ചര്‍ കപ്പൂച്ചിന്‍ ആശ്രമത്തില്‍ നേര്‍ച്ച സദ്യയില്‍ പങ്കെടുത്തു. ഫാ. റോബിന്‍ ഡാനിയല്‍ രാജീവിനെ സ്വീകരിച്ചു. പടുകൂറ്റന്‍ ബൈക്ക് റാലിയുടെ അകമ്പടിയോടെയാണ് വല്ലാര്‍പാടത്തെ സ്വീകരണ കേന്ദ്രങ്ങളിലേക്ക് രാജീവിനെ ആനയിച്ചത്. രാജീവിൻെറ ഛായാ ചിത്രങ്ങളും കൈയെഴുത്ത് പോസ്റ്ററുകളുമായാണ് ബാലസംഘം വല്ലാര്‍പാടം വില്ലേജ് കമ്മിറ്റിയിലെ നാല്‍പതോളം കുരുന്നുകള്‍ സ്ഥാനാര്‍ഥിയെ സ്വീകരിച്ചത്. പള്ളി ജങ്ഷന്‍, ബാങ്ക് കവല, കമ്പ്രഷന്‍മുക്ക്, പനമ്പുകാട്, പുതുവൈപ്പ് മേഖലകളിലും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി. ഗോശ്രീ ജങ്ഷനിലെ സ്വീകരണത്തില്‍ കാളമുക്ക് ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍ വലിയ കേരമീന്‍ സമ്മാനിച്ചു. മില്ലുവഴി, സീ ഫുഡ്‌സ് പള്ളി, മുരുക്കുംപാടം, തെക്കന്‍ മാലിപ്പുറം, 22 സൻെറ് കോളനി, കോച്ചന്‍ മുക്ക്, തോണിപ്പാലം, സ്‌കൂള്‍ മുറ്റം ജങ്ഷന്‍, പനഞ്ചിച്ചുവട്, പുതുവൈപ്പ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ രാജീവ് പര്യടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.