അഴീക്കോട്​, എം.എ. ജോൺ പുരസ്​കാരങ്ങൾക്ക്​ നാമനിർദേശം ക്ഷണിച്ചു

െകാച്ചി: പരിസ്ഥിതി, കാർഷിക പ്രശ്നങ്ങളെക്കുറിച്ച മികച്ച റിപ്പോർട്ടിനുള്ള മാധ്യമ പുരസ്കാരം, അഹിംസാത്മകമായ ജന കീയ സമരത്തിനുള്ള ഡോ. സുകുമാർ അഴീക്കോട് പുരസ്കാരം, മികച്ച ആരോഗ്യ- പ്രകൃതിജീവന പ്രവർത്തനത്തിനുള്ള എം.എ. ജോൺ പുരസ്കാരം, പ്രകൃതി ജീവനവുമായി ബന്ധപ്പെട്ട സംഭാവനകൾക്ക് വനിതകൾക്കായുള്ള ആനി പൗലോസ് സ്മാരക പുരസ്കാരം എന്നിവക്ക് നേച്ചർ ലൈഫ് ഇൻറർനാഷനൽ നാമനിർദേശം ക്ഷണിച്ചു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 2018ൽ പത്രമാധ്യമങ്ങൾ, ടെലിവിഷൻ, റേഡിയോ എന്നിവയിൽ വന്ന റിപ്പോർട്ടുകൾക്കോ പരിപാടികൾക്കോ ആണ് പുരസ്കാരം. അപേക്ഷയോടൊപ്പം റിപ്പോർട്ടിൻെറ/പരിപാടിയുടെ മൂന്ന് കോപ്പി കൂടി അയക്കണം. അവസാന തീയതി ഏപ്രിൽ 30. വിലാസം: കൺവീനർ, നേച്ചർ ലൈഫ് പുരസ്കാര സമിതി, നേച്ചർ ലൈഫ് ഇൻറർനാഷനൽ, പൂണിത്തുറ പി.ഒ, ചമ്പക്കര, കൊച്ചി-38, ഫോൺ: 9496044500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.