കൊച്ചി: എറണാകുളം, ചാലക്കുടി ലോക്സഭ മണ്ഡലങ്ങളിലെ 15 സ്ഥാനാർഥികൾ വ്യാഴാഴ്ച നാമനിർദേശപത്രിക സമർപ്പിച്ചു. എറണാകുളം മണ്ഡലത്തിൽനിന്ന് ലൈല റഷീദ് (സ്വത), ഷമീർ പി.എ(എസ്.ഡി.പി.ഐ), അശ്വതി രാജപ്പൻ (സ്വത), ശ്രീധരൻ (ബി.ഡി.പി), നിയാമത്തുല്ല (ബി.എസ്.പി), സജീവൻ (സ്വത), രാജീവ് (സ്വത), കുമാർ (സ്വത) എന്നീ സ്ഥാനാർഥികളും ചാലക്കുടിയിൽ ടി.എ. മുജീബ് റഹ്മാൻ (പി.ഡി.പി), ജോൺസൺ എൻ (ബി.എസ്.പി), നോബി അഗസ്റ്റിൻ (എൻ.ഡബ്ല്യു.പി), ജോൺസൺ കെ.സി.(സ്വത), എം.ആർ. സത്യദേവൻ (സ്വത), സുബ്രഹ്മണ്യൻ (സ്വത), പി.ജെ. ജോയ് (ഐ.എൻ.സി) എന്നിവരുമാണ് വരണാധികാരികൂടിയായ കലക്ടർക്കുമുന്നിൽ പത്രിക സമർപ്പിച്ചത്. ചിഞ്ചു അശ്വതി പത്രിക സമർപ്പിച്ചു കൊച്ചി: രാജ്യത്തെ ആദ്യ മിശ്രലിംഗ സ്ഥാനാർഥിയായ ചിഞ്ചു അശ്വതിയെന്ന അശ്വതി രാജപ്പൻ നാമനിർദേശപത്രിക സമർപ്പിച്ചു. എറണാകുളം മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർഥിയായാണ് ജനവിധി തേടുന്നത്. സംസ്ഥാനത്ത് ട്രാൻസ്ജെൻഡർ പോളിസി നിലവിൽ വന്നിട്ടും ഈ പോളിസിയുടെ കീഴിൽ വരുന്ന മിശ്രലിംഗക്കാരെ ആരും പരിഗണിക്കാത്ത സാഹചര്യത്തിലാണ് പോരാട്ടത്തിനിറങ്ങുന്നതെന്ന് അശ്വതി പറഞ്ഞു. അങ്കമാലി മഞ്ഞപ്ര നടുവട്ടം സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.