പാലമൂട്-ഇടപ്പോൺ റോഡ് തകർന്നു ചാരുംമൂട്: പാലമൂട്-ഇടപ്പോൺ റോഡ് തകർന്നതോടെ യാത്രക്കാർ വലയുന്നു. കെ.പി റോഡിലെ ചാരുംമൂട് കിഴക്ക് പാലമൂട് ജങ്ഷനിൽനിന്നും ഇടപ്പോണിലേക്ക് വേഗത്തിലെത്താൻ കഴിയുന്ന റോഡാണ് ടാറിങ് ഇളകി വൻ കുഴികൾ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാത്ത സ്ഥിതിയിലായിരിക്കുന്നത്. റോഡിൽ പാലമുക്ക് മുതൽ ആഞ്ഞിലിമുക്ക് വരെയുള്ള ഭാഗം കുറുകെ മുറിച്ച് കേബിളിനും കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനും വേണ്ടി കുഴികളെടുത്ത് നശിപ്പിച്ച നിലയിലാണ്. നൂറനാട് ഗ്രാമപഞ്ചായത്തിലെ പുതുപ്പള്ളികുന്നം, ഇടക്കുന്നം വഴി കടന്നുപോകുന്ന ഈ റോഡ് പൂർണമായും നൂറനാട് പഞ്ചായത്ത് പരിധിയിലാണ്. എട്ടുവർഷം മുമ്പ് ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ടാറിങ് നടത്തിയിരുന്നു. അടുത്ത കാലത്തായി റോഡിൻെറ പുനർനിർമാണവുമായി ബന്ധപ്പെട്ട് ഫണ്ട് അനുവദിച്ചെങ്കിലും നടപടികളായില്ല. നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ചാരുംമൂട്-ഇടപ്പോൺ റോഡിൻെറ ദുരവസ്ഥക്ക് പരിഹാരമായി പൊതുനിരത്തുവിഭാഗം ഏറ്റെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. വൈദ്യുതി മുടങ്ങും ഹരിപ്പാട്: ഇലക്ട്രിക്കൽ സെക്ഷനിലെ ഹരിപ്പാട് വെസ്റ്റ്, അയ്യരുകാവ്, തുക്കയിൽ, താമരശ്ശേരി, കോട്ടക്കകം, പെരിംകുളം, കോളാത്ത് എന്നീ പ്രദേശങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.