മാന്നാര്‍: കുരട്ടിക്കാട് തേവരിക്കല്‍ ശ്രീ മഹാദേവര്‍ ക്ഷേത്രത്തില്‍ നാലാമത് ശ്രീമഹാരുദ്രയജ്ഞം വ്യാഴാഴ്ച തുടങ്ങി ഒമ്പതിന് അവസാനിക്കും. ഇതിനോടനുബന്ധിച്ച് വിഗ്രഹ ഘോഷയാത്ര ബുധനാഴ്ച രാവിലെ ഏഴിന് മാവേലിക്കര കണ്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍നിന്ന് ആരംഭിക്കും. 108 ക്ഷേത്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി വൈകീട്ട് ഏഴിന് കുരട്ടിക്കാട് പാട്ടമ്പലം ദേവീക്ഷേത്രത്തില്‍ എത്തിച്ചേരും. വ്യാഴാഴ്ച രാവിലെ എട്ടിന് ഭദ്രദീപ പ്രതിഷ്ഠ, ധ്വജാരോഹണം. യജ്ഞ സമാരംഭ സഭയിൽ ആര്‍. വെങ്കിടാചലം അധ്യക്ഷത വഹിക്കും. ശിവബോധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. അഞ്ച് മുതല്‍ എട്ട് വരെ രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതിഹോമം. തുടര്‍ന്ന് 11 വരെ ശ്രീരുദ്രം, ചമകം ജപം, ഒമ്പതിന് മൃത്യുഞ്ജയഹോമം, 11ന് കലശാലങ്കാര പ്രദക്ഷിണം, 11.30 മുതല്‍ പ്രഭാഷണം, ഒന്നിന് അന്നദാനം, ഉച്ചക്ക് 2.30ന് നാരായണീയ പാരായണം, വൈകീട്ട് അഞ്ചിന് ഭഗവതിസേവ, 6.30ന് ദീപാരാധന, ദീപക്കാഴ്ച, അത്താഴപൂജ എന്നിവ നടക്കും. വാർത്തസമ്മേളനത്തിൽ സമിതി ഭാരവാഹികളായ ആര്‍. വെങ്കിടാചലം, കെ.പി. ഗോപിനാഥ പണിക്കര്‍, ഉപദേശക സമിതി ഭാരവാഹികളായ ബി. ഹരികുമാര്‍, വി. വിനോദ് കുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. അരുണ്‍കുമാര്‍ എന്നിവര്‍ പെങ്കടുത്തു. പരിപാടികൾ ഇന്ന് താമരക്കുളം നെടിയാണിക്കൽ ദേവീക്ഷേത്രം: അശ്വതി മഹോത്സവം. ഭാഗവത പാരായണം -രാവിലെ 8.00, ശ്രീഭൂതബലി -രാവിലെ 10.00, ദീപക്കാഴ്ച -വൈകു. 6.30, ഗാനമേള -രാത്രി 9.00 മാന്നാർ കുരട്ടിശ്ശേരി കണ്ണങ്കാവില്‍ ശ്രീ മുത്താരമ്മന്‍ ദേവീക്ഷേത്രം: മീനഭരണി മഹോത്സവം. ഭാഗവത പാരായണം -രാവിലെ 8.30, ദീപക്കാഴ്ച -വൈകു. 6.30, നാമസങ്കീർത്തനം -വൈകു. 7.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.