ഹരിപ്പാട്: പണമടങ്ങിയ ബാഗ് മോഷ്ടിച്ച സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. കൊല്ലം ശുരനാട് സൗത്ത് കാക്കക്കുന്ന് പോക ്കാട്ടു വടക്കത്തിൽ ജിബിനെയാണ് (22) തൃക്കുന്നപ്പുഴ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 16ന് കുമാരപുരം മുണ്ടോലിൽ ക്ഷേത്രത്തിന് വടക്കുവശമായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂട്ടറിൽ പോയ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജൻറായ യുവതിയുടെ പണമടങ്ങിയ ബാഗാണ് മോഷണംപോയത്. ബാഗിൽ ഒന്നരലക്ഷം രൂപയും മൊബൈൽ ഫോൺ, ടാബ് എന്നിവയാണ് ഉണ്ടായിരുന്നത്. മൂന്നുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയത്. സംഭവം നടന്ന വഴിയിലെ നിരീക്ഷണ കാമറ ദൃശ്യങ്ങളിൽനിന്ന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജിബിനെ ഹരിപ്പാടുനിന്ന് പിടികൂടിയത്. ഇയാൾ താമല്ലാക്കലിലെ ഈ ധനകാര്യ സ്ഥാപനത്തിൽ നേരത്തേ ജോലിചെയ്തിരുന്നു. സാമ്പത്തിക തിരിമറി നടത്തിയതിന് ഇവിടെനിന്ന് പുറത്താക്കിയതാണ്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐ കെ.ബി. ആനന്ദബാബു, സി.പി.ഒമാരായ മണിക്കുട്ടൻ, ഷാജഹാൻ, സിബിലാൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.