അരൂർ: സമുദ്രോൽപന്ന പീലിങ് വ്യവസായത്തെ സംരക്ഷിക്കാൻ മേഖലയിലെ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്ത ണമെന്ന് സീഫുഡ് പ്രോസസിങ് ആൻഡ് സപ്ലൈസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ കയറ്റുമതി വ്യവസായത്തിൽ നിർണായക പങ്കാണ് സമുദ്രോൽപന്ന മേഖലക്ക്. കേരളത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ ഈ വ്യവസായത്തെ ആശ്രയിച്ച് ജീവിക്കുന്നു. കുറെ വർഷങ്ങളായി കടൽ ചെമ്മീൻ, മറ്റു കയറ്റുമതി മത്സ്യങ്ങൾ എന്നിവയുടെ ലഭ്യത കുറയുന്നു. ആന്ധ്രയിൽനിന്ന് വരുന്ന വനാമി ചെമ്മീനാണ് കഴിഞ്ഞ കുറെ നാളുകളിൽ പീലിങ് തൊഴിലാളികൾക്ക് സ്ഥിരമായി ജോലി നൽകിയത്. എന്നാൽ, ഇപ്പോൾ വനാമി ചെമ്മീെൻറ വരവും നിലച്ചു. ഇതോടെ ചെറുകിട പീലിങ് ഷെഡ് ഉടമകളും തൊഴിലാളികളും ഏറെ കഷ്ടതയിലാണ്. പീലിങ് തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ നാശത്തിലേക്ക് പതിക്കുന്ന വ്യവസായം ഒരു പരിധിവരെയെങ്കിലും നിലനിർത്താമെന്നും വ്യക്തമാക്കി. സംസ്ഥാന പ്രസിഡൻറ് പള്ളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. ടി.കെ. വിജയൻ, കെ.എം. ഷിഹാബ്, വി.എം. ജോയി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.