നിയ ഇനി കുതിക്കും, പുത്തൻ സൈക്കിളിൽ

പള്ളുരുത്തി: ദേശീയ സൈക്കിളിങ് മത്സരത്തിൽ പങ്കെടുക്കാൻ നിയക്ക് ഇനിയാ പഴഞ്ചൻ സൈക്കിൾ വേണ്ട. പ്രഫ. കെ.വി. തോമസ് വി ദ്യാധനം ട്രസ്റ്റ് നിയക്ക് സൈക്കിൾ നൽകാൻ സഹായം വാഗ്ദാനം ചെയ്തു. 1.37 ലക്ഷം രൂപ വിലമതിക്കുന്ന ആധുനിക സ്പോർട്സ് സൈക്കിൾ വാങ്ങുന്നതിന് സഹായം നൽകുമെന്ന് കെ.വി. തോമസ് എം.പി പറഞ്ഞു. പഞ്ചാബിൽ നടക്കുന്ന ദേശീയ സൈക്കിളിങ് മത്സരത്തിലേക്ക് െതരഞ്ഞെടുക്കപ്പെട്ട നിയ ട്രാക്കിൽ ഇറക്കാൻ ആധുനിക സ്പോർട്സ് സൈക്കിൾ ഇല്ലാതെ വിഷമിച്ചു കഴിയുന്ന കാര്യം 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കുമ്പളങ്ങി കരിപ്പോട്ട് ജോബോയ്‌ - നിഷ ദമ്പതികളുടെ മകളായ നിയ ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബി.എ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർഥിനിയാണ്. ശരീരത്തി​െൻറ ഒരു ഭാഗം തളർന്ന പിതാവ് ജോബോയ് ഏറെ നാളത്തെ ചികിത്സക്കുശേഷം ഇപ്പോൾ കുടുംബം പുലർത്താൻ ലോട്ടറി വിൽക്കുകയാണ്. സാധാരണ സ്പോർട്സ് റോഡ് സൈക്കിളുമായിട്ടാണ് നിയ സംസ്ഥാന തലം വരെ മത്സരിച്ചത്. സ്പീഡ് മീറ്ററോ, ക്ലീസോ ഇല്ലാത്ത സൈക്കിളായതുകൊണ്ട് സ്പീഡിൽ ചവിട്ടുമ്പോൾ പെഡലിൽനിന്ന് കാൽ തെന്നി നിയന്ത്രണം വിട്ട് ഗ്രൗണ്ടിൽ വീണ് പരിക്കേൽക്കുമോയെന്ന ആശങ്ക അലട്ടുകയായിരുന്നു നിയയെ. ഇതുവരെ മറ്റുള്ളവർ ആധുനിക മോഡൽ സൈക്കിളിലും നിയ സാധാരണ സൈക്കിളിലുമാണ് മത്സരിച്ചിരുന്നത്. മത്സരത്തിനിടെ ഗ്രൗണ്ടിൽ വീണിട്ടും വീണ്ടും ചവിട്ടിയാണ് പലപ്പോഴും വിജയം എത്തിപ്പിടിച്ചിരുന്നത്. നിയയുടെ കഴിവ് തിരിച്ചറിഞ്ഞ് ഇടവക വികാരി ഫാ. ജേക്കബ് കയ്യാല പുതിയ സൈക്കിളിന് ആവശ്യമായ ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. എം.പിയുടെ സഹായം കൂടി പ്രഖ്യാപിച്ചതോടെ പഞ്ചാബിലെ വെലോഡ്രാമിൽ പുതിയ സൈക്കിളുമായി പറക്കാനുള്ള തയാറെടുപ്പിലാണ് നിയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.