ദുൈബയിലെ ലോക കേരളസഭ സി.പി.എം തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിന് -കെ. ബാബു ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ ഫെബ്രുവരിയിൽ ദു ൈബയില്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭ സി.പി.എമ്മിെൻറ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ഫണ്ട് പിരിവിനാണെന്ന് മുന്‍ മന്ത്രി കെ. ബാബു ആരോപിച്ചു. ഡി.സി.സി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ ജനങ്ങള്‍ക്ക് കൈത്താങ്ങാകേണ്ട സര്‍ക്കാറിന് തെരഞ്ഞെടുപ്പ് ഫണ്ട് പിരിവിലും വനിതാമതില്‍ കെട്ടാനും മറ്റുമുള്ള കാര്യങ്ങളിലാണ് താൽപര്യം. മുതലാളിത്ത രാജ്യങ്ങളെന്ന് പാര്‍ട്ടി നാഴികക്ക് നാൽപതുവട്ടം ആക്ഷേപിക്കുന്ന രാജ്യങ്ങളില്‍ പ്രളയമറവിൽ തെരഞ്ഞെടുപ്പ് ഫണ്ട് പിരിവ് നടത്തുന്ന സി.പി.എം, സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. ഇതുവരെ സ്വരൂപിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് പോലും യഥാവിധി പ്രളയബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ സാധിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സി.പി.എം പാര്‍ട്ടി ഫണ്ടായി ഉപയോഗിക്കുന്ന അവസ്ഥയിലെത്തിയിരിക്കുന്നു. പാര്‍ട്ടി താൽപര്യമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണത്തിെൻറ മാനദണ്ഡം. ലോക കേരളസഭയുടെ പേരില്‍ ദുബൈയില്‍ തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കാനൊരുങ്ങുന്നത് പ്രവാസിമലയാളികള്‍ക്ക് അപമാനമായി മാറിയിരിക്കുന്നുവെന്നും എ.ഐ.സി.സി അംഗം കൂടിയായ കെ. ബാബു ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.