കൊച്ചി: സംസ്ഥാന സഹകരണ വകുപ്പിെൻറ ആഭിമുഖ്യത്തില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം 2019 ഫെബ്രുവരി എട്ടുമുതല്‍ 17 വര െ എറണാകുളം മറൈന്‍ ഡ്രൈവില്‍ സംഘടിപ്പിക്കുന്ന കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിെൻറ സ്റ്റാളുകളിലേക്കുള്ള ബുക്കിങ് ആരംഭിച്ചു. മുന്‍വര്‍ഷത്തേതുപോലെ പൂര്‍ണമായും ശീതികരിച്ച ജര്‍മന്‍ നിര്‍മിത പവിലിയനും ലോകോത്തര അനുബന്ധ സൗകര്യങ്ങളുമാണ് ഇക്കുറിയും സജ്ജമാക്കുകയെന്ന് കൃതി വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു. www.krithibookfest.com വെബ്‌സൈറ്റിലും സംസ്ഥാനത്തുടനീളമുള്ള എൻ.ബി.എസ് ശാഖകളിലും ബുക്കിങ്ങിനുള്ള ഫോറവും ബ്രോഷറും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ: 90740 42517, 94465 49598, 93497 80487.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.