കൊച്ചി: കേബിൾ ടി.വി മേഖലയിൽ നിരക്ക് നിയന്ത്രണത്തിെൻറ ഭാഗമായുള്ള താരിഫ് ഓർഡർ ചെറുകിട ഓപറേറ്റർമാരെയാണ് കൂടുതൽ ദുരിതത്തിലാക്കുകയെന്ന് കേബിൾ ടി.വി ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 130 രൂപ അടിസ്ഥാന നിരക്കിൽ കേബിൾ സർവിസ് നൽകുന്നത് അപ്രായോഗികമാണ്. ടെക്നീഷ്യൻമാരുടെ ശമ്പളം, ഏജൻറുമാരുടെ കമീഷൻ, വൈദ്യുതി പോസ്റ്റ് വാടക, വൈദ്യുതി, ടെലിഫോൺ ചാർജ്, മെയിൻറനൻസ് ചെലവുകൾ തുടങ്ങിയവയെല്ലാം ഈ കുറഞ്ഞ നിരക്കിൽ നിർവഹിക്കുന്നത് ദുഷ്കരമാണ്. സംസ്ഥാനത്ത് അരലക്ഷത്തിലധികം പേർ കേബിൾ ടി.വി രംഗത്ത് ജോലി ചെയ്യുന്നുണ്ട്. ഇവരുടെ ദുരിതം കുറക്കാൻ അടിസ്ഥാന നിരക്ക് ചെലവുകളുടെ അടിസ്ഥാനത്തിൽ ഉടൻ പരിഷ്കരിക്കണം. കൂടാതെ വൈദ്യുതി പോസ്റ്റുകളുടെ വാടക നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാറും സേവന നികുതി കുറക്കാൻ കേന്ദ്രസർക്കാറും തയാറാവണം. പുതിയ സംവിധാനം നടപ്പാക്കുന്നതോടെ ഇന്ന് 60 രൂപക്ക് ലഭിക്കുന്ന പേ ചാനലുകൾക്ക് 600 രൂപയോളം നൽകേണ്ടിവരും. ഇത് പ്രേക്ഷകനും കടുത്ത സാമ്പത്തികനഷ്ടമാണ് വരുത്തിവെക്കുകയെന്നും അവർ ചൂണ്ടിക്കാട്ടി. അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. വിജയകൃഷ്ണൻ, ജനറൽ സെക്രട്ടറി കെ.വി. രാജൻ, അജിത് ദാസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.