ലോക്സഭ തെരഞ്ഞെടുപ്പ്; ചെറുപാർട്ടികളെ യോജിപ്പിച്ച്​ നിർത്തണം ^ജില്ല മുജാഹിദ് സംഗമം

ലോക്സഭ തെരഞ്ഞെടുപ്പ്; ചെറുപാർട്ടികളെ യോജിപ്പിച്ച് നിർത്തണം -ജില്ല മുജാഹിദ് സംഗമം കൊച്ചി: ഫാഷിസത്തെ ചെറുത് തുതോൽപ്പിക്കാനും ജനേദ്രാഹ നയങ്ങളുമായി ഭരണം നടത്തുന്ന എൻ.ഡി.എയെ ഇല്ലായ്മ ചെയ്യാനും രാജ്യത്തെ ചെറു പാർട്ടികളെ യോജിപ്പിച്ച് നിർത്താൻ യു.പി.എയും ഇടതുപക്ഷവും മുൻകൈ എടുക്കണമെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ല മുജാഹിദ് നേതൃസംഗമം ആവശ്യപ്പെട്ടു. 'ജനാധിപത്യം, ഫാഷിസം, മതനിരപേക്ഷത' എന്ന വിഷയത്തിൽ ജനുവരി ആറിന് വൈകീട്ട് നാലിന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സെമിനാറി​െൻറ ഭാഗമായാണ് നേതൃസംഗമം നടത്തിയത്. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല വൈസ് പ്രസിഡൻറ് സുലൈമാൻ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ജാബിർ വി. മൂസ, അസി. സെക്രട്ടറിമാരായ സുലൈമാൻ, ഫൈസൽ ഇബ്രാഹിം, വിസ്ഡം യൂത്ത് ജില്ല പ്രസിഡൻറ് ഗസ്നഫർ, ജില്ല സെക്രട്ടറി കമറുദ്ദീൻ, ട്രഷറർ അൻവർ കലൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.