പെരുമ്പാവൂര്‍: കൂവപ്പടി ബത്‌ലഹേം അഭയഭവനിലെ അന്തേവാസി ആന്ധ്ര സ്വദേശിനി അരുണക്ക് ക്രിസ്മസ് സമ്മാനമായി ലഭിച്ചത് സ്വന്തം കുടുംബത്തെ. ഒന്നര വര്‍ഷം മുമ്പ് ആലുവ വനിത സെല്‍ പൊലീസാണ് അരുണയെ അഭയഭവനില്‍ എത്തിച്ചത്. മാനസികനില തെറ്റിയ നിലയില്‍ ആലുവയിലും പരിസരത്തും അലഞ്ഞുതിരിയുന്ന അവസ്ഥയിലായിരുന്നു ഇവർ. ആന്ധ്ര നെല്‍ഗോണ്ടപ്പള്ളി സ്വദേശിയായ രാഘവയ്യയുടെ ഭാര്യയായ അരുണക്ക് ഒരുമകനും കോളജ് വിദ്യാര്‍ഥിയായ മകളുമുണ്ട്. അരുണ നല്‍കിയ ഫോണ്‍ നമ്പറില്‍ അഭയഭവന്‍ അധികൃതര്‍ സഹോദരിയായ അജിതയെ ബന്ധപ്പെട്ടതോടെയാണ് പുനഃസമാഗമം സാധ്യമായത്. അജിതയും കുടുംബവും അഭയഭവനില്‍ എത്തി വനിത സെല്‍ പൊലീസിെൻറ അനുവാദത്തോടെ അരുണയെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അഭയഭവനിലെ ചിട്ടയായ പരിചരണവും ചികിത്സയുംകൊണ്ട് മാനസികനില വീണ്ടെടുത്ത അരുണ സ്വന്തം സ്ഥലവും വീടുമൊക്കെ ഓര്‍ത്തെടുത്തത് ബന്ധുക്കളെ കണ്ടെത്താന്‍ സഹായകമായി. ഇവിടെ ചികിത്സയിലുള്ള മറ്റുള്ളവരുടെയും കുടുംബത്തെ കണ്ടെത്തി തിരികെ ഏല്‍പിക്കാന്‍ ശ്രമിക്കുമെന്നും അഭയഭവന്‍ സ്ഥാപകയും ഡയറക്ടറുമായ മേരി എസ്തപ്പാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.