അപകടത്തിൽപെട്ട മിനിലോറിയിൽ കാറിടിച്ച്​ മൂന്നുപേർക്ക്​ പരിക്ക്​

മൂവാറ്റുപുഴ: അപകടത്തിൽപെട്ട മിനിലോറിയിൽ കാറിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. മൂവാറ്റുപുഴ - കൂത്താട്ടുകുളം എം.സി റോഡിൽ ഉന്നക്കുപ്പ വളവിലാണ് അപകടം. ക്രിസ്മസ് ദിനത്തിലുണ്ടായ അപകടത്തിൽ തകർന്ന മിനിലോറി റോഡിൽനിന്ന് മാറ്റിയിരുന്നില്ല. രാത്രിയിൽ ഇതിലൂടെ എത്തിയ മറ്റൊരു കാർ റോഡരികിൽ കിടന്ന മിനിലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിലുണ്ടായവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ആദ്യം അപകടത്തിൽപ്പെട്ട വാഹനം റോഡിൽനിന്ന് നീക്കാതിരുന്നതാണ് രണ്ടാമത്തെ അപകടത്തിന് കാരണമായത്. വളവായതിനാൽ രാത്രി തൊട്ടടുത്തെത്തുമ്പോൾ മാത്രമാണ് അപകടത്തിൽ തകർന്ന വാഹനം കാണാൻ കഴിയൂ. കസ്റ്റഡിയിെലടുത്ത ലോറി സ്ലാബ് തകർത്ത് കാനയിൽവീണു മൂവാറ്റുപുഴ: തൊണ്ടിമുതലായി കസ്റ്റഡിയിലെടുത്ത വാഹനം സ്ലാബ്തകർത്ത് കാനയിൽ വീണു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനു മുന്നിലാണ് സംഭവം. തൊണ്ടിവാഹനമായി കസ്റ്റഡിയിലെടുത്ത ലോറി സ്റ്റേഷനുമുന്നിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചപ്പോൾ റോഡരികിലേക്ക് നീക്കിയിടാനുള്ള ശ്രമത്തിനിടെയാണ് കാനയിലേക്കുവീണത്. ലോറി കയറിയതോടെ സ്ലാബ് തകർന്ന് ലോറിയുടെ മുൻഭാഗത്തെ ചക്രം കാനയിൽ കുരുങ്ങുകയായിരുന്നു. പിന്നീട് ലോറി മാറ്റുന്നതിനിടെ മറ്റുസ്ലാബുകളും തകർന്നു. ഇതോടെ കാനക്കുമുകളിൽ പാഴ്മരം കൊണ്ടുള്ള പെട്ടികൾ നിരത്തിയാണ് യാത്രക്കാർ കാനയിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ് നൽകിയത്. നഗരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുമ്പോൾ കാവുംപടി റോഡിലൂടെയാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ലോറി തൊണ്ടിമുതലായി സ്‌റ്റേഷനുമുന്നിൽ ഇട്ടതോടെ വീതികുറവായ റോഡിലും ഗതാഗതക്കുരുക്കായി. ഇതൊഴിവാക്കാൻ വണ്ടി റോഡരികിലേക്ക് ഒതുക്കിയിടുമ്പോഴാണ് കാന തകർന്നത്. em mvpa 2 lorry ചിത്രം കാനയിൽ വീണ ലോറി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.