കാലടി: തിരുവൈരാണിക്കുളം നടതുറപ്പ് മഹോത്സവത്തോട് അനുബന്ധിച്ച് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് കൗതുകമേകി ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍. ബലിക്കല്‍പ്പുരയുടെ മുകളിലാണ് അത്യപൂര്‍വ ശില്‍പങ്ങൾ. നാലുവശവും മരത്തില്‍ തീര്‍ത്ത ശില്‍പങ്ങൾ മച്ചിന് ചാരുതയേകുന്നു. പറയിപെറ്റ പന്തിരുകുലത്തിലെ അംഗമായ അകവൂര്‍ ചാത്തനാണ് തിരുവൈരാണിക്കുളം ക്ഷേത്രോല്‍പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യത്തിനുപിന്നിൽ. അതേ പന്തിരുകുലത്തിലെ അംഗമായ ഉളിയന്നൂര്‍ തച്ചനാണ് ക്ഷേത്രത്തിെൻറ ബലിക്കല്‍പ്പുരയില്‍ ദാരുശില്‍പങ്ങള്‍ തീര്‍ത്തത്. രാമായണകഥയും പുത്രകാമേഷ്ടി യാഗം മുതല്‍ പട്ടാഭിഷേകം വരെയുള്ള രാമായണകഥയും പാശുപതാസ്ത്രത്തിനുവേണ്ടിയുള്ള അര്‍ജുനെൻറ തപസും യുദ്ധവും സാക്ഷാത്കാരവും അടങ്ങുന്ന കിരാത കഥയുമാണ് ശില്‍പങ്ങളുടെ ഇതിവൃത്തം. കൂടെ അഷ്ടദിക്പാലകരെയും ചിത്രീകരിച്ചിട്ടുണ്ട്. ആധുനിക യന്ത്രസംവിധാനങ്ങള്‍ക്കുപോലും സാധ്യമാകാത്ത വിധം സൂക്ഷ്മവും കൃത്യതയുമാര്‍ന്നതാണ് ശില്‍പങ്ങളുടെ നിര്‍മിതി. കീഴേക്ക് അഭിമുഖമായി നില്‍ക്കുന്ന ശില്‍പങ്ങള്‍ കോണോടുകോണായി നോക്കിയാല്‍ ചലിക്കുന്ന പ്രതീതി ജനിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.