പ്രളയബാധിതർക്ക്​ കോടികളുടെ സഹായവുമായി ഇഫികോർ

മാന്നാർ: പ്രളയബാധിതർക്ക് അഞ്ചര കോടി രൂപയുടെ സഹായങ്ങൾ നൽകി ന്യൂഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇവാഞ്ചലിക്ക ൽ ഫെലോഷിപ് ആർ ഇന്ത്യ കമീഷൻ റിലിഫ് (ഇഫികോർ) മാതൃകയായി. തിരുവല്ല മെഡിക്കൽ മിഷൻ, കനേഡിയൻ ഫുഡ് ഗ്രേയിൻസ് ബാങ്ക് കാനഡ, ഗവ. ഓഫ് ഹോങ്കോങ്ങി​െൻറ സെഡാർ എന്നിവയുടെ സഹകരണത്തോടെ 60 കിലോ അരി, അഞ്ചു കിലോ വെളിച്ചെണ്ണയടക്കം 13,060 കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും 4000 രൂപ വീതം 695 കുടുംബങ്ങൾക്കും നൽകിയതായി ടീം ഡയറക്ടർ വില്യംസ് ദാനിയേൽ പറഞ്ഞു. പദ്ധതിയുടെ ഒന്നാംഘട്ട സമാപനം ചെറുകോൽ പ്രായിക്കരയിൽ സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം സേവ്യർ കുന്നുംപുറം അധ്യക്ഷത വഹിച്ചു. വില്യംസ് ദാനിയേൽ, ബിജു ടി. ചെറുകോൽ, ഫാ. പ്രശാന്ത്, അനി വർഗീസ്, റോഷൻ പൈനുംമൂട്, പി.വി. സൂരജ്, കെ.എസ്. രാജു കുഞ്ചാന്തറയിൽ, സെബാസ്റ്റ്യൻ ആംബ്രോസ്, ഡൊമിനിക് എന്നിവർ സംസാരിച്ചു. അനിൽ അമ്പാടിക്ക് ശിവഗിരിമഠത്തി​െൻറ പുരസ്‌കാരം ചെങ്ങന്നൂർ: ക്ഷീര കാർഷികരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച തിരുവൻവണ്ടൂർ നന്നാട് അമ്പാടി െഡയറി ഫാം ഉടമ അനിൽ അമ്പാടിയെ ശിവഗിരിമഠം പുരസ്‌കാരം നൽകി ആദരിക്കുന്നു. ശിവഗിരി തീർഥാടനവുമായി ബന്ധപ്പെട്ട് വിവിധമേഖലയിൽ സ്തുത്യർഹ സേവനം നടത്തുന്ന ശ്രേഷ്ഠവ്യക്തിത്വങ്ങൾക്ക് മഠം ഏർപ്പെടുത്തിയ പുരസ്‌കാരമാണ് അനിലിനെ തേടിയെത്തിയത്. 31ന് രാവിലെ 10ന് തീർഥാടനവുമായി ബന്ധപ്പെട്ട് ശിവഗിരിയിൽ നടക്കുന്ന മഹാസമ്മേളനത്തിൽ പുരസ്‌കാരം വിതരണം ചെയ്യും. പാലുൽപാദന രംഗത്ത് അനിൽ അമ്പാടി കാഴ്ചെവച്ച മികവുറ്റ പ്രവർത്തനങ്ങൾക്ക് ഇതിനകം നിരവധി പുരസ്കൊരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മുന്തിയ ഇനം പശുക്കളുമായി ആരംഭിച്ച ഹൈടെക് െഡയറി ഫാമിന് പ്രളയത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചത്. എന്നാൽ, ത​െൻറ അനുഭവസമ്പത്ത് ഈ തിരിച്ചടിയിൽനിന്ന് കരകയറാൻ അദ്ദേഹത്തെ പ്രാപ്തനാക്കി. പശുവിന് പുറമെ എരുമ, പന്നി എന്നിവെയയും അദ്ദേഹം വളർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.