ചാരുംമൂട്: നൂറനാട് പാറ്റൂർ ശ്രീ ബുദ്ധ എൻജീനിയറിങ് കോളജിൽ സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മൂല്യാർജിത സമീപനങ്ങ ളെക്കുറിച്ച ദ്വിദിന ദേശീയ ശിൽപശാല ഏണസ്റ്റ് ആൻഡ് യങ് ഗ്ലോബൽ ടാലൻറ് ഹബ് അസി. ഡയറക്ടർ ബിനു ശങ്കർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സാങ്കേതികരംഗത്ത് വിദ്യാഭ്യാസ മേഖല നേരിടുന്ന വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ നൂതനവും സമഗ്രവുമായ പദ്ധതികൾ ചർച്ച ചെയ്യുന്നുണ്ട്. ശ്രീബുദ്ധ എജുക്കേഷനൽ സൊസൈറ്റി ട്രഷറർ കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. എസ്. സുരേഷ് ബാബു, ഓർഗനൈസിങ് സെക്രട്ടറി ഡോ. എം.എസ്. സെന്തിൽ ശരവണൻ, കോഓഡിനേറ്റർ ഡോ. ആർ. ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ എ.ഐ.സി.ടി.ഇ ഡയറക്ടർ ഡോ. യു. രമേശ്, ഡോ. സജി വർഗീസ്, മാക്സ് ഓട്ടോമേഷൻസ് മാനേജിങ് ഡയറക്ടർ ടി.ഒ. സുരേഷ് കുമാർ, ഡോ. എ.എസ്. മനോജ് എന്നിവർ വീക്ഷണങ്ങൾ അവതരിപ്പിക്കും. നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപശാല ശനിയാഴ്ച സമാപിക്കും. ആരാധനാലയങ്ങൾ നാടിെൻറ ഐശ്വര്യം -ചെന്നിത്തല മാന്നാർ: ആരാധനാലയങ്ങൾ നാട്ടിൽ ഐശ്വര്യങ്ങളാണ് പ്രദാനം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാന്നാർ കുട്ടമ്പേരൂർ കുറ്റിയിൽ ശ്രീ ദുർഗാദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞത്തോടനുബന്ധിച്ച് നടത്തുന്ന ആറാമത് ദുർഗ സാന്ത്വനനിധി ചികിത്സ സാധന സഹായ വിതരണത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രസമിതി പ്രസിഡൻറ് കെ. മദനേശ്വരൻ അധ്യക്ഷത വഹിച്ചു. കാര്യദർശി കെ. വേണുഗോപാൽ, ഇ. സമീർ, രാധേഷ് കണ്ണന്നൂർ, കെ. ബാലസുന്ദരപ്പണിക്കർ, മധു വടശ്ശേരിൽ, നുനു പ്രകാശ്, കെ. മന്മഥൻ, ലീല ബായി ദിവാകരൻ, രത്നമണി ചെല്ലപ്പൻ, സി.ഒ. വിശ്വനാഥൻ, കെ. മദനരാജൻ, രാജൻ രാജ്ഭവൻ, ഗോപാലകൃഷ്ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.