കുരുമുളക് കര്‍ഷകര്‍ക്ക്​ ആപ്പ് പുറത്തിറക്കി

കൊച്ചി: കര്‍ഷകര്‍ക്ക് കുരുമുളക് ഉൽപാദനവും വിപണനവും സുഗമമാക്കുന്നതിന് അന്താരാഷ്ട്ര പെപ്പര്‍ കമ്യൂണിറ്റിയും ഓള്‍ ഇന്ത്യ സ്‌പൈസസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറവും സംയുക്തമായി രൂപംനല്‍കിയ കാര്‍ഷിക ആപ്പ് പുറത്തിറക്കി. സ്പൈസസ് ബോര്‍ഡ് സെക്രട്ടറി എം.കെ. ഷണ്‍മുഖ സുന്ദരം ഉദ്ഘാടനം നിര്‍വഹിച്ചു. ഹോര്‍ട്ടികള്‍ചര്‍ കമീഷണര്‍ ഡോ. ബി.എന്‍.എസ്. മൂര്‍ത്തി, കേരള അഗ്രികള്‍ചറല്‍ യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, ഇന്ത്യന്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച് ഡയറക്ടര്‍ ഡോ. നിര്‍മല്‍ ബാബു, ഡോ. ഹോമി ചെറിയാന്‍, ഹുവാങ് തി ലീന്‍, എ.ഐ.എസ്.ഇ.എഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി എന്നിവര്‍ സംബന്ധിച്ചു. വിളകളുടെ ആരോഗ്യവും ഉൽപാദനവും വിതരണവും വില്‍പനയും സംബന്ധിച്ച് രാജ്യത്തെ ഓരോ കര്‍ഷകനും നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും കൃത്യമായി പരിഹാരം നല്‍കുന്ന വ്യക്തിഗത മൊബൈല്‍ ആപ്പാണിതെന്ന് എ.ഐ.എസ്.ഇ.എഫ് ചെയര്‍മാന്‍ പ്രകാശ് നമ്പൂതിരി പറഞ്ഞു. കര്‍ഷകന്‍ കൃഷിയിടത്തി​െൻറ വിസ്തീര്‍ണം, ജ്യോഗ്രഫിക്കല്‍ ലൊക്കേഷന്‍ എന്നിവ സംബന്ധിച്ച് നല്‍കുന്ന അടിസ്ഥാന വിവരങ്ങള്‍ വിലയിരുത്തിയാണ് ഫാര്‍മേഴ്‌സ് ആപ്പ് പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.