എടവനക്കാട്: കടലിൽ മത്സ്യബന്ധന ബോട്ടുകൾക്ക് ധാരാളമായി പാമ്പാട മത്സ്യം ലഭിച്ചുതുടങ്ങി. ബോട്ടുകാർ വല നീട്ടുന്നതിനൊപ്പം ചൂണ്ടയും ഇടുന്നുണ്ട്. ചൂണ്ടയിൽ താരതമ്യേന വലിയ പാമ്പാടകളാണ് കുരുങ്ങുന്നത്. ഒരു ചൂണ്ട കൊളുത്തിൽ പത്തിലേറെ മത്സ്യങ്ങൾ കുരുങ്ങും. ഒരു ചൂണ്ടയിൽ 20 കൊളുത്തുകളാണുണ്ടാവുക. വലയിൽ കുടുങ്ങുന്ന പാമ്പാട മത്സ്യങ്ങൾക്ക് വല വലിക്കുമ്പോഴുണ്ടാകുന്ന പരിക്കുമൂലം തൊലിയിളകി വികൃതമാകുമെങ്കിലും ചൂണ്ടയിൽ ലഭിക്കുന്നവക്ക് അത്തരം പരിക്കുകളുണ്ടാകില്ല. അതിനാൽതന്നെ ആവശ്യക്കാരും കൂടുതലാണ്. കയറ്റുമതി മേഖലയിൽ ചൂണ്ട മത്സ്യങ്ങൾ സാമാന്യം നല്ല വിലയും ലഭിക്കുന്നുണ്ട്. വൈപ്പിനിെലയും പരിസര പ്രദേശങ്ങളിെലയും മീൻ തട്ടുകളിൽ ഇപ്പോൾ പാമ്പാടയാണ് മുഖ്യ ഇനം. ദൂരെ ദിക്കുകളിലേക്ക് കയറ്റി പോകുന്നുമുണ്ട്. റിബൺ ഫിഷ്, തളയൻ, പാമ്പാട എന്നീ പേരുകളിലറിയപ്പെടുന്ന ഇവ രുചിയിലും മുന്നിലാണ്. കടൽത്തീരത്തുനിന്ന് 20 കാതം ഉള്ളിലാണ് ഇവ ധാരാളമായി കാണപ്പെടുന്നത്. ഡിസംബർ പകുതി വരെ ഇവ ലഭിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. തണൽ പാലിയേറ്റിവ് മന്ദിേരാദ്ഘാടനം എടവനക്കാട്: ആതുരസേവന രംഗത്ത് പ്രവർത്തിക്കുന്ന തണൽ പാലിയേറ്റിവ് കെയർ സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നു. എടവനക്കാട് സെയ്തുമുഹമ്മദ് റോഡിൽ നിർമിച്ച പുതിയ മന്ദിരം ഞായറാഴ്ച പ്രവർത്തനം ആരംഭിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.യു. ജീവൻ മിത്ര, കെ.കെ. ഹുസൈൻ, പി.എം. അബ്ദുൽ ഗഫൂർ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.