പരീക്ഷ തീയതി മൂന്നാം സെമസ്റ്റർ ബി.എഡ് സ്‌പെഷൽ എജുക്കേഷൻ (ലേണിങ് ഡിസെബിലിറ്റി, ഇൻറലക്ച്വൽ ഡിസെബിലിറ്റി- 2017 അഡ്മിഷൻ െറഗുലർ/സപ്ലിമെൻററി- ക്രെഡിറ്റ് ആൻഡ് സെമസ്റ്റർ) പരീക്ഷകൾ ഡിസംബർ ഏഴിന് ആരംഭിക്കും. അപേക്ഷ പിഴയില്ലാതെ നവംബർ 12 വരെയും 500 രൂപ പിഴയോടെ 13 വരെയും സ്വീകരിക്കും. െറഗുലർ വിദ്യാർഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 30 രൂപ വീതവും (പരമാവധി 200 രൂപ) സി.വി ക്യാമ്പ് ഫീസായി പരീക്ഷഫീസിന് പുറമെ അടയ്ക്കണം. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പരീക്ഷഫലം 2018 ഏപ്രിലിൽ നടത്തിയ നാലാംവർഷ ബി.എസ്‌സി മെഡിക്കൽ ലബോറട്ടറി ടെക്‌നോളജി (എം.എൽ.ടി െറഗുലർ/സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 15വരെ അപേക്ഷിക്കാം. 2018 മാർച്ചിൽ നടത്തിയ എട്ടാം സെമസ്റ്റർ ബി.എ എൽഎൽ.ബി (പഞ്ചവത്സരം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നവംബർ 17 വരെ അപേക്ഷിക്കാം. എൻവയോൺമെൻറ് മാനേജ്മെൻറ് പരിശീലനം സർവകലാശാല സ്‌കൂൾ ഓഫ് എൻവയോൺമെൻറൽ സയൻസസും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന എൻവയോൺമെൻറ് മാനേജ്മെൻറ് പരിശീലന പരിപാടിക്ക് അപേക്ഷിക്കാം. നവംബർ 27 മുതൽ 30വരെ നടക്കുന്ന പരിശീലനത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. വിശദവിവരത്തിനും രജിസ്‌ട്രേഷനും www.mgu.ac.in, www.sesmgu.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം. ഫോൺ: 9447871596. റൂറൽ ഡെവലപ്മെൻറിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് കോട്ടയം: എം.ജി സർവകലാശാല ഡിപ്പാർട്മെൻറ് ഓഫ് ലൈഫ്‌ലോങ് ലേണിങ് ആൻഡ് എക്സ്റ്റൻഷൻ നടത്തുന്ന റൂറൽ ഡെവലപ്മെൻറ് സർട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് നവംബർ 14ന് പ്രവേശനം നടക്കും. 20 സീറ്റാണുള്ളത്. 10 ദിവസമാണ് കോഴ്‌സ്. യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി. ഫീസ്: 3000 രൂപ. രാവിലെ 10ന് ഡിപ്പാർട്മെൻറിൽ ഹാജരാകണം. ഫോൺ: 0481 2731560, 2731724.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.