മൂവാറ്റുപുഴ: മൂവാറ്റുപുഴ ഫിലിം സൊസൈറ്റി, സംസ്ഥാന ചലച്ചിത്ര അക്കാദമിയുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൂന്നുദിവസത്തെ ഗാന്ധിസ്മൃതി ചലച്ചിത്രോത്സവത്തിന് പുതുപ്പാടി എല്‍ദോ മാര്‍ ബസേലിയോസ് കോളജില്‍ തുടക്കമായി. മേള ഫൈന്‍ ആര്‍ട്സ് സൊസൈറ്റി പ്രസിഡൻറ് എസ്. മോഹന്‍ദാസ് ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. കോളജ് ഡീന്‍ ഡോ. എം.കെ. മോഹനന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഫ. ബേബി എം. വര്‍ഗീസ് ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തി. ഫിലിം സൊസൈറ്റി സെക്രട്ടറി എന്‍.വി. പീറ്റര്‍, ട്രഷറര്‍ എം.എസ്. ബാലന്‍, കെ.ആര്‍. സുകുമാരന്‍, കോളജിലെ അനിമേഷന്‍ വകുപ്പ് മേധാവി എസ്.കെ. രാധാകൃഷ്ണന്‍, ഫാക്കൽറ്റി കോഒാഡിനേറ്റര്‍ ..............................വിനീത് വി. റിയ എല്‍സ മാത്യു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കോളജിലെ മിനിപ്ലെക്സ് തിയറ്ററില്‍ 'ഗാന്ധി' സിനിമ പ്രദര്‍ശിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി ഏഴ് ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. ശനിയാഴ്ച വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 'എലിസബത്ത് ഏകാദശി'യും 'വെസ്േറ്റണ്‍ ഗാട്സ് (മേര്‍ക്ക് തൊടര്‍ച്ചി മലൈ)', അര്‍ഷ് ജലീല്‍ സംവിധാനം ചെയ്ത 'ഫര്‍ലോങ് അകലെ' ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.