​ൈകയെഴുത്ത് മാസിക പുനഃപ്രകാശനം

മൂവാറ്റുപുഴ: കേരളപ്പിറവി ദിനത്തില്‍ വേറിട്ടൊരു മാസിക പ്രകാശനവുമായി തര്‍ബിയത്ത് സ്‌കൂള്‍. 1987 ലെ കുട്ടികള്‍ തയാറാക്കിയ ൈകയെഴുത്ത് മാസിക 'കലിക' അതി​െൻറ രചയിതാക്കളുടെ സാന്നിധ്യത്തില്‍ പുനഃപ്രകാശിപ്പിക്കുകയായിരുന്നു. 30 വര്‍ഷത്തെ വ്യത്യാസത്തിലുള്ള രണ്ടു തലമുറകളുടെ ഒരു സംഗമം കൂടിയായിരുന്നു ഈ ചടങ്ങ്. 'പുനര്‍നവ' എന്ന പേരിട്ട ഈ പരിപാടിയില്‍ 21 ക്ലാസുകളിലെ 21 കൈയെഴുത്ത് മാസികകള്‍ പ്രകാശനം ചെയ്യുന്ന ചടങ്ങും 'നവ' എന്ന പേരില്‍ നടന്നു. പ്രശസ്തകലാകാരനും സ്‌കൂള്‍ അധ്യാപകനും ആയ സാബു ആരക്കുഴയും ക്ലാസ് എഡിറ്റര്‍മാരായ 21 കുട്ടികളും ചേര്‍ന്ന് മാസികകളുടെ പ്രകാശനം നിര്‍വഹിച്ചു. ഏറ്റവും മികച്ച മാസികകള്‍ക്കുള്ള സമ്മാനവും യോഗത്തില്‍ വിതരണം ചെയ്തു. ടി.എസ്. അമീര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹെഡ്മാസ്്റ്റര്‍ പി.സി. സ്‌കറിയ സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍, പി.ടി.എ പ്രസിഡൻറ് ഷാനവാസ് പി.പി, മദേഴ്‌സ്‌ഫോറം പ്രസിഡൻറ് നിസ അഷ്‌റഫ് , കലിക 'മാസികയുടെ രചയിതാക്കളായ സീനമോള്‍, ആമിന, ബെന്‍സീറാ എന്നിവരും, അധ്യാപകരായ സോണി മാത്യു, ശ്രീജ കെ, ഷൈനി തോമസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.